KeralaLatest

സ്റ്റേഡിയത്തിന് പുതിയ നാമകരണം

“Manju”

കൊടിയത്തൂര്‍: ചെറുവാടിയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് ഖിലാഫത്ത് സ്മാരക മിനി സ്റ്റേഡിയമെന്ന് നാമകരണം ചെയ്യാന്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍െറ ഭാഗമായുള്ള 1921 ലെ മലബാര്‍ സമരത്തില്‍ 64 ദേശസ്നേഹികളാണ്ചെറുവാടിയില്‍ വെടിയേറ്റ് രക്തസാക്ഷികളായത് . നാടിന്‍ന്‍െറ വിപ്ലവ ചരിത്രവും ദേശക്കൂറും പുറംലോകത്തിന് പരിചയപ്പെടുത്തുന്നതിന് ഖിലാഫത്ത് സ്മാരകം സ്ഥാപിക്കുന്നതിന്‍െറ മുന്നോടിയായാണ് ചെറുവാടിയിയിലെ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് ഖിലാഫത്ത് സ്മാരക മിനിസ്റ്റേഡിയം എന്ന് നാമകരണം ചെയ്യുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് അറിയിച്ചു.

Related Articles

Back to top button