KeralaLatest

ജയിൽ ചാടാൻ ഞങ്ങൾക്കും അറിയാം!! ജയില്‍ ചാടിയ വനിത തടവുകാരെ മിനിട്ടുകൾക്കുള്ളിൽ പൊക്കി പോലീസും

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി : എറണാകുളം കാക്കനാട്ടെ വനിതാ ജയിലില്‍ നിന്ന് തടവുചാടിയ മൂന്ന് തടവുകാരെ മിനിട്ടുകള്‍ക്കുള‌ളില്‍ ജയില്‍ ജീവനക്കാര്‍ പിടികൂടി. ജയിലിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്ന മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് തടവുചാടിയത്. കോട്ടയം എറണാകുളം സ്വദേശികളാണ് ഇവര്‍.

രാവിലെ ഏഴുമണിയോടെ ഭക്ഷണാവശിഷ്ടങ്ങള്‍ കളയാനായി പുറത്തെത്തിച്ചപ്പോള്‍ ജീവനക്കാരെ തള‌ളിമാറ്റി ഓടിരക്ഷപ്പെടുകയായിരുന്നു. അഞ്ചുമിനിട്ടിനുള‌ളില്‍ മൂവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സംഭവത്തെത്തുടന്ന് ജയിലിലെ സുരക്ഷ കൂട്ടിയിട്ടുണ്ട്..

Related Articles

Back to top button