ErnakulamKeralaLatest

ഗൂഗിള്‍ മാപ്പ് ചതിച്ചു, കാര്‍ നടവഴിയില്‍ കുടുങ്ങി

“Manju”

സിന്ധുമോൾ. ആർ

ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചു യാത്ര ചെയ്ത യുവാക്കള്‍ പെരുവഴിയില്‍ കുടുങ്ങി. കാല്‍ നടയാത്രക്കാര്‍ മാത്രം പോകുന്ന ഒരു വഴിയിലേക്കാണ് ഒടുവില്‍ വണ്ടി എത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ തളിയില്‍ക്കോട്ടക്കു സമീപമാണ് അപകടം. നഗരത്തില്‍ പരീക്ഷ എഴുതാന്‍ വേണ്ടി വന്ന രണ്ടു യുവാക്കള്‍ക്കാണ് മാപ്പ് നോക്കി പണികിട്ടിയത്. എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടില്‍ക്കവല തളിയില്‍ക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു ഇവര്‍. വഴി തെറ്റിയെന്നു സംശയം തോന്നിയപ്പോള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ഗൂഗിള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ മുന്നോട്ടു നീങ്ങി. തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിനു സമീപം കൊശവളവ് ഭാഗത്തേക്കു കാല്‍നടയാത്രക്കാര്‍ മാത്രം പോകുന്ന ഇടവഴിയിലൂടെ കാര്‍ നീങ്ങി. തുടര്‍ന്ന് ഇടവഴിയിലെ നടയില്‍ കാര്‍ നീങ്ങി നിരങ്ങി ഇറങ്ങി.സംഭവം കണ്ട നാട്ടുകാര്‍ വിളിച്ചറിയിച്ചെങ്കിലും കാറിനുള്ളിലേക്ക് കേള്‍ക്കാനായില്ല. ഇതോടെ നടകളിലൂടെ കാര്‍ നിരങ്ങി നീങ്ങുകയായിരുന്നു. ഒടുവില്‍ രാത്രി ക്രെയിന്‍ വന്നാണ് കാര്‍ പുറത്തെടുത്തത്. കാറിനോ യാത്രക്കാര്‍ക്കോ പ്രശ്‌നങ്ങളില്ല.

Related Articles

Back to top button