KeralaLatest

വൈക്കത്ത് സുകൃതം’ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടന്നു

“Manju”

ശാന്തിഗിരി ആശ്രമം, വൈക്കം ബ്രാഞ്ചിൽ ചൊവ്വാഴ്ച (26/12/2023 ) പൗർണമി ദിനത്തിൽ ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ സുകൃതംക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടന്നു. ശാന്തിഗിരി ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.

ഗുരു ഓരോ വിഭാഗക്കാർക്കായി നൽകിയ സംഘടനകളെ കുറിച്ചും സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഗുരുവിന്റെ ഇച്ഛക്കനുസരിച്ച് നമ്മുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകണമെന്നും ഓരോ ക്യാമ്പുകളിലൂടെയും ലഭിക്കുന്ന പുതിയ അറിവുകളെ സ്വയക്തമാക്കി നമ്മുടെ സർഗ്ഗ വാസനകളെ വികസിപ്പിച്ചു ജീവിതത്തിൽ മുന്നേറണമെന്നും സ്വാമി പറഞ്ഞു.

ഗുരുമഹിമ ഏരിയ കമ്മിറ്റി അംഗം പി ആര്‍ വിഷ്ണുപ്രിയ സ്വാഗതം ആശംസിച്ചയോഗത്തിൽ വൈക്കം ഏരിയയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോയ് വി അധ്യക്ഷ സ്ഥാനം നിർവഹിച്ചു. പൗർണമി പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾ ഈ ആശയത്തെ അതിന്റെ പൂർണതയോടെ ചിട്ടയോടെ ചെയ്തെടുക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിജയൻ മാച്ചേരിൽ മുഖ്യപ്രഭാക്ഷണം നടത്തി. ശാന്തിഗിരിയിലെ സംഘടനകളെ കുറിച്ചും, അവയുടെ പ്രവർത്തനത്തെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ.കരുണ ഗുരുഭക്തി ഗാനം ആലപിച്ചു. ജെ. നിർമല കൃതജ്ഞതയും പറഞ്ഞു

തുടർന്നു ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടന്നു. ശേഷം പങ്കെടുത്ത എല്ലാ കുട്ടികളും ക്യാമ്പിനെ പറ്റിയുള്ള അവരുടെ അഭിപ്രായങ്ങളും വരും ക്യാമ്പുകൾ ഇതിലും മികച്ചതാക്കന്നതിനുമായുള്ള നിർദ്ദേശങ്ങളും പങ്കുവെച്ചു. പ്രാർത്ഥനയോടെ വൈകിട്ട് 5 മണിക്കു ക്യാമ്പ് അവസാനിച്ചു.

Related Articles

Back to top button