IndiaLatest

ഗര്‍ഭിണികള്‍ക്ക് 5000 രൂപ ധനസഹായം

“Manju”

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച നിരവധി പദ്ധതികളാണ് സാധാരണക്കാര്‍ക്ക് തണലേകുന്നത്. അതിലൊന്നാണ് ഗര്‍ഭിണികള്‍ക്ക് 5000 രൂപയുടെ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി മാതൃവന്ദനാ യോജന(PMMVY).

പദ്ധതിയുടെ ഗുണങ്ങളെപ്പറ്റി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 2017 ജനുവരി 1-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി ആരംഭിക്കുന്നത്. ആദ്യമായി ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി സഹായകമാകുന്നു. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മെച്ചപ്പെട്ട ആരോഗ്യവും പോഷകാഹാരവും നല്‍കാനും പോഷകാഹാരക്കുറവില്‍ നിന്ന് അവരുടെ കുട്ടിയെ സംരക്ഷിക്കാനും മരണനിരക്ക് കുറയ്‌ക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ ഗഡുക്കളായാണ് സര്‍ക്കാര്‍ 5000 രൂപ നല്‍കുന്നത്. മൂന്ന് ഗഡുക്കളായാണ് സര്‍ക്കാര്‍ ധനസഹായം. ആദ്യം, 1000 രൂപ ലഭിക്കും. പരിശോധനയ്‌ക്കായി രണ്ടാമത്തെ ഗഡുവായ 2000 പിന്നാലെ ലഭിക്കും. കുട്ടിക്ക് വാക്സിനുകള്‍ നല്‍കുമ്പോള്‍ ബാക്കി തുകയും സര്‍ക്കാര്‍ അമ്മമാര്‍ക്ക് നല്‍കുന്നു.

അംഗന്‍വാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് നേരിട്ട് ധനസഹായം ബാങ്ക് വഴി നേടാം. പദ്ധതിയെ കുറിച്ചുള്ള സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി ചോദിച്ചാല്‍ ഉത്തരം നല്‍കുമെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. പ്രധാനമന്ത്രി മാതൃവന്ദനാ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താഴെ നല്‍കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Related Articles

Back to top button