Thiruvananthapuram
ദുരന്തനിവാരണ അതോറിറ്റി ഒരുക്കങ്ങള്‍ ആരംഭിച്ചു; മന്ത്രി ഇ. ചന്ദ്രശേഖരന്
ശ്രീജ.എസ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പ്രകൃതിക്ഷോഭം നേരിടാന്‍ പൂര്‍ണസജ്ജമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. ആശങ്ക ഒഴിഞ്ഞെങ്കിലും മുന്നൊരുക്കങ്ങളില്‍ പിറകോട്ട് പോയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മുന്നൊരുക്കം നടത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കം നടത്തുന്നത്. മണിക്കൂറുകളുടെ ഇടവേളയില്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ചുഴലിക്കാറ്റ് കേരളത്തില്‍ വീശാതെ പോയാല്‍ സന്തോഷമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സേനയും സഹായത്തിനുണ്ട്.