Sports

ഗാംഗുലി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് സച്ചിൻ; ചിത്രം ഏറ്റെടുത്ത് ആരാധകർ

“Manju”

മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ഇരുവരും ഒരുമിച്ചുള്ള ചിത്രവും സച്ചിൻ പങ്കുവെച്ചിട്ടുണ്ട്.

‘ഇപ്പോഴാണ് രോഗവിവരം അറിഞ്ഞത് സൗരവ്. കടന്നുപോകുന്ന ഓരോ ദിവസവും താങ്കൾ വേഗത്തിൽ മടങ്ങി വരാൻ സഹായകമാകട്ടെ. എത്രയും വേഗം സുഖം പ്രാപിക്കൂ’. സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട ജോഡിയായിരുന്നു സച്ചിനും ഗാംഗുലിയും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണിംഗ് സഖ്യങ്ങളിൽ ഒന്നായിരുന്ന ഇരുവരും കളിക്കളത്തിന് പുറത്തും മികച്ച സൗഹൃദമാണ് പുലർത്തിയിരുന്നത്. രോഗവിവരം അറിഞ്ഞതിന് പിന്നാലെ ഗാംഗുലിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രമാണ് സച്ചിൻ പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Related Articles

Back to top button