KeralaLatest

ബി ജെ പി സർക്കാരുകൾക്ക് തെറ്റായ മാതൃക കേരളം കാണിക്കുന്നു; കെ സി ജോസഫ് എം എൽ എ

“Manju”

ജൂലൈ 23 അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയപ്പാടാണ് നിയമ സഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കെ സി ജോസഫ് എം എൽ എ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവഃ സമൺസ് പുറപ്പെടുവിച്ച ജൂലൈ 10 നു രോഗവ്യാപനത്തെ പറ്റിയോ 40 എം എൽ എ മാർക്ക് 65 വയസ് കഴിഞ്ഞ കാര്യമോ സർക്കാരിന് അറിയാൻ പാടില്ലെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.

അവിശ്വാസ പ്രമേയം ചർച്ചക്കെടുത്താൽ സ്വർണ്ണ കള്ളക്കടത്തിനെ ന്യായികരിക്കാൻ സി പി എം ഒഴികെയുള്ള ഘടക കക്ഷികൾ തയാറാകില്ലയെന്ന ആശങ്കയും കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സംശയരഹിതമായി ഇടപെടലിനെ ന്യായികരിക്കാനുള്ള പ്രയാസവും തന്നെയാണ് സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കോവിദിന്റെ പേരിൽ പാർലമെന്റ് സമ്മേളനവും നിയമസഭാ സമ്മേളനങ്ങളും മാറ്റിവെക്കാൻ ശ്രമിക്കുന്ന ബി ജെ പി സർക്കാരുകൾക്ക് തെറ്റായ മാതൃകയാണ് കേരളം കാണിക്കുന്നതെന്നും ഇടതുപക്ഷ കക്ഷികൾ ഈ യാഥാർഥ്യം കണക്കിലെടുക്കണമെന്നും കെ സി ജോസഫ് അഭ്യർത്ഥിച്ചു.

Related Articles

Back to top button