InternationalLatest

ടൂ​റി​സ്​​റ്റ്​ വി​സ​യു​ടെ കാ​ലാ​വ​ധി ഇനി 10 വ​ര്‍​ഷത്തേയ്ക്ക്

“Manju”

ശ്രീജ.എസ്

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും പൗ​ര​ന്മാ​ര്‍​ക്ക്​ ന​ല്‍​കു​ന്ന ടൂ​റി​സ്​​റ്റ്​ വി​സ​യു​ടെ കാ​ലാ​വ​ധി അ​ഞ്ചു​വ​ര്‍​ഷ​ത്തി​ല്‍​നി​ന്ന്​ 10 വ​ര്‍​ഷ​മാ​ക്കാ​ന്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും എ​ടു​ത്ത തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന്​ ബ​ഹ്​​റൈ​നി​ലെ അ​മേ​രി​ക്ക​ന്‍ ചേം​ബ​ര്‍ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ (അം​ചെം ബ​ഹ്​​റൈ​ന്‍ ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ല​ത​വ​ണ വ​രാ​വു​ന്ന 10 വ​ര്‍​ഷ​ത്തെ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള സു​ദൃ​ഢ ബ​ന്ധം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന്​ അം​ചെം ബ​ഹ്​​റൈ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ക്വ​യ്​​സ്​ സു​ബി പ​റ​ഞ്ഞു.

യോ​ഗ്യ​രാ​യ വ്യ​ക്​​തി​ക​ള്‍​ക്ക്​ ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ എ​ളു​പ്പ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന 10 വ​ര്‍​ഷ വി​സ വ്യാ​പാ​ര മേ​ഖ​ല​ക്ക്​ ഗു​ണ​ക​ര​മാ​കും. യു.​എ​സ്​-​ബ​ഹ്​​റൈ​ന്‍ ഫ്രീ ​ട്രേ​ഡ്​ എ​ഗ്രി​മെന്റ് (എ​ഫ്.​ടി.​എ) കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ഇ​ത്​ സ​ഹാ​യി​ക്കും. എ​ഫ്.​ടി.​എ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​​ലു​ള്ള വ്യാ​പാ​രം മൂ​ന്നു​മ​ട​ങ്ങ്​ വ​ര്‍​ധി​ച്ചു. 2005ല്‍ 782 ​മി​ല്യ​ണ്‍ ആ​യി​രു​ന്ന ഉ​ഭ​യ വ്യാ​പാ​രം 2019ല്‍ 2.5 ​ബി​ല്യ​ണ്‍ ഡോ​ള​റാ​യാ​ണ്​ ഉ​യ​ര്‍​ന്ന​ത്. 10 വ​ര്‍​ഷ​ത്തെ വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ സ​മ​യ​വും പ​ണ​വും ലാ​ഭി​ക്കാ​നും സ​മ്മ​ര്‍​ദ്ദം ഒ​ഴി​വാ​ക്കാ​നും ക​ഴി​യും.

ഇ​ത്​ വ്യാ​പാ​ര​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ച്​ വ​ര്‍​ഷ​ത്തെ വി​സ​ക്ക്​ ഇൗ​ടാ​ക്കി​യി​രു​ന്ന ഫീ​സ്​ ത​ന്നെ​യാ​ണ്​ 10 വ​ര്‍​ഷ​ത്തെ വി​സ​ക്കും ഇൗ​ടാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ അ​ഞ്ചു​വ​ര്‍​ഷ​ത്തെ വി​സ​യു​ള്ള​വ​ര്‍​ക്ക്​ അ​ത്​ 10 വ​ര്‍​ഷ​ത്തെ വി​സ​യാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യി​ല്ല. അ​വ​ര്‍ പു​തി​യ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​ക​യും ഫീ​സ്​ അ​ട​ക്കു​ക​യും ​വേ​ണം.

Related Articles

Back to top button