KeralaLatestPathanamthitta

ഫാം ഉടമയുടെ മരണം: പ്രത്യേക അന്വേഷണറിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം -മുഖ്യ വനം മേധാവി

“Manju”

പത്തനംതിട്ട റാന്നി അരീക്കക്കാവില്‍ ഫാം ഉടമ മരിക്കാനിടയായ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തുന്നതിന് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ ചെയര്‍മാനായ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി
മുഖ്യ വനം മേധാവി അറിയിച്ചു. സംഘം രണ്ടുദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വനപാലകര്‍ക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ക്യാമറട്രാപ്പ് നഷ്ടപ്പെട്ടത് സംഭവിച്ച് വനപാലകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായത്. കൂടുതല്‍ വസ്തുതകള്‍ വ്യക്തമാകേണ്ട സാഹചര്യത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതെന്നും അദ്ദേഹം അറിയിച്ചു. സമിതിയില്‍ കോന്നി ഡി എഫ് ഒ കെ എന്‍ ശ്യാംമോഹന്‍ലാല്‍, പുനലൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ ബൈജു കൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്.

Related Articles

Back to top button