KeralaLatest

അവബോധത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 10 വീഡിയോകള്‍

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതു ജനങ്ങളുടെ ബോധവത്കരണത്തിനായി 10 വിഷയങ്ങളെ അധികരിച്ച് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രങ്ങളും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യചിത്രവും തയ്യാറാക്കി. വിഡിയോയുടെ ആദ്യ പ്രദര്‍ശനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ.ആര്‍. അജയകുമാര്‍ പങ്കെടുത്തു.

ഭക്ഷണത്തിലെ പോഷണത്തിന്റെ അളവ് വര്‍ധിപ്പിച്ചും ആഹാരം കൂടുതല്‍ ഗുണകരമാക്കുന്നതിനും വേണ്ടിയുളള ശാസ്ത്രീയ മാര്‍ഗമായ ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ജങ്ക് ഫുഡ് ആന്റ് ഹെല്‍ത്തി ഫുഡ്, ഭക്ഷണത്തിലെ ട്രാന്‍സ്ഫാറ്റ് ഒഴിവാക്കുന്നത് സംബന്ധിച്ച്, ഭക്ഷ്യ സംരംഭകര്‍ക്കും വില്‍പ്പനക്കാര്‍ക്കുമുള്ള ലൈസന്‍സിഗും രജിസ്‌ട്രേഷനും, ഭക്ഷ്യവസ്തുക്കളുടെ ലേബലുകളും പാക്കജുകളെ സംബന്ധിച്ചും, ഗുണമേന്മയുള്ള ആരോഗ്യ രീതി, പച്ചക്കറികളിലേയും ഫലവര്‍ഗങ്ങളിലെയും ക്രമാതീതമായ കീടനാശിനിയുടെ അംശം, മത്സ്യം, മാംസം എന്നിവയുടെ ഗുണനിലവാരം, കുടിവെള്ളത്തിന്റെ ശുദ്ധത, ഭക്ഷ്യ സംരംഭകര്‍ക്ക് ഉല്പാദന വിതരണ മേഖലകളില്‍ അനുവര്‍ത്തിക്കണ്ട നല്ല ആരോഗ്യ, ഉല്പാദക ശീലങ്ങള്‍ എന്നിവയാണ് ഹ്രസ്വ ചിത്രത്തിലും പരസ്യ ചിത്രത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റ്, യൂടൂബ്, വാട്‌സാപ്പ്, എന്നിവയിലൂടെയും പൊതുജനങ്ങളില്‍ ഈ ഹസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും എത്തിക്കുന്നതിന നടപടികള്‍ സ്വീകരിക്കുന്നതാണ്. കേരള സംസ്ഥാന ചലച്ചിത്ര നിര്‍മ്മാണ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ വീഡിയോകള്‍ നിര്‍മ്മിച്ചിട്ടുളളത്. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും ഉപദേശവും സ്വീകരിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Back to top button