KeralaLatest

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയ്ക്കു മാതൃഭൂമി ഓഫീസില്‍ സ്വീകരണം നല്‍കി

“Manju”
കോഴിക്കോട് മാതൃഭൂമി ഓഫീസിലെത്തിയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് നല്‍കിയ സ്വീകരണം. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍,  മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാര്‍,  ജോയിന്റ് മാനേജിംഗ് എഡിറ്റർ പി.വി.നിതീഷ് കുമാർ തുടങ്ങിയവര്‍ സമീപം

കോഴിക്കോട് : ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ സ്വീകരണം നല്‍കി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്കുമാര്‍, ജോയിന്റ് മാനേജിംഗ് എഡിറ്റർ പി.വി. നിതീഷ് കുമാർ,   പ്രമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വാമിയെ സ്വീകരിച്ചത്.

ശാന്തിഗിരി ആശ്രമത്തിലെ സഹകരണ മന്ദിരം ശിലാസ്ഥാപനം നടത്തിയതു ജീവിതത്തിലെ തന്നെ വലിയ കാര്യമായി കാണുന്നതായും, അന്നനുഭവപ്പെട്ട അനുഭൂതി പറഞ്ഞറിയിക്കുവാന്‍ കഴിയാത്തതാണെന്നും പി.വി.ചന്ദ്രന്‍ പറഞ്ഞു. ജീവകാരുണ്യ രംഗത്തും, മതേതരകൂട്ടായ്മകളും മാനവീകതയും പ്രോത്സാഹിപ്പിക്കുന്നതിന് സ്വാമിയുടെ നേതൃത്വത്തില്‍ ശാന്തിഗിരി നടപ്പാക്കുന്ന എല്ലാ ഉദ്യമങ്ങള്‍ക്കും ആശംസയര്‍പ്പിക്കുന്നതായും എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. നവമാധ്യമങ്ങളിലൂടെ സ്വാമി നടത്തുന്ന സംഭാഷണങ്ങള്‍ മലയാളികള്‍ ഹൃദയംകൊണ്ടേറ്റെടുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി ആശ്രമത്തിന്റെ വളര്‍ച്ചയ്ക്ക് മാതൃഭൂമി ആദ്യകാലം മുതല്‍ നല്‍കിവരുന്ന സംഭവനകള്‍ക്കു നന്ദി അറിയിക്കുന്നതായി ആശ്രമം ജനറല്‍ സെക്രട്ടറി പറഞ്ഞു. ദിവംഗതനായ മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിനെ സ്വാമി അനുസ്മരിച്ചു. മാതൃഭൂമിയുടെ സാമൂഹീക പ്രതിബദ്ധതയും സുശക്തമായ നിലപാടുകളും കേരളത്തിന്റെ പൊതുസമൂഹത്തിന് എന്നും മുതല്‍ക്കൂട്ടാണെന്നും സ്വാമി പറഞ്ഞു.

മാതൃഭൂമി ശതാബ്ദി ആഘോഷിക്കുന്ന അവസരത്തിലാണു സ്വാമിയുടെ സൗഹൃദസന്ദര്‍ശനം. സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍, . ജയപ്രകാശ് എന്നിവരോടൊപ്പമാണ് സ്വാമി എത്തിയത്.

Related Articles

Back to top button