KannurKeralaLatest

വിഷ്ണുപ്രീയക്കിനി പഠിക്കാം വീട്ടിൽ ടി.വി എത്തി

“Manju”

അനൂപ് എം സി

 

ഓൺലൈൻ പഠന സൗകര്യമില്ലാതെ വിഷമിച്ചിരുന്ന ചാലിംഗാൽ ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി വിഷ്ണുപ്രീയക്ക് ഇനി പഠിക്കാം. വിഷ്ണുപ്രീയക്ക് പഠിക്കാനുള്ള ടിവി ചാലിംഗാൽ പ്രീയദർശിനി ക്ലബ്ബും ജവഹർ പുരുഷ സഹാ യസംഘവും ചേർന്ന് വീട്ടിലെത്തിച്ച് നൽകി. അഞ്ച് വിദ്യാർത്ഥികൾക്കാണ് ചാലിംഗാൽ സ്കൂളിൽ പഠിക്കാൻ ഓൺലൈൻ സൗകര്യമില്ലാതിരുന്നത്. നാട്ടിലെ വിവിധ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ചേർന്ന് മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കാനുള്ള പ്രവർത്തനത്തിലാണ് ജവഹർ സംഘവും പ്രിയദർശിനി ക്ലബ്ബും. ചാലിംഗാൽ സ്കൂളിലെ രണ്ട് കുട്ടികൾക്കും പെരിയസ്കൂളിലെ ഒരു കുട്ടിക്കും പഠിക്കാനുള്ള ടി.വി സൗകര്യം സൗജന്യമായി നൽകി ക്ലബ്ബ് സെക്രട്ടറി സി.മനോജ് കുമാർ, സംഘം പ്രസിഡൻറ് ജനാർദ്ധനൻ, കെ.ഗോപാലൻ വി.മനോജ് കുമാർ, സി.കുഞ്ഞിരാമൻ ശിവപ്രസാദ് ടി.വി, ഷാഹുൽ കുമാർ സി, എന്നിവർ നേത്യത്വം നൽകി.

 

Related Articles

Back to top button