ArticleEntertainmentKeralaLatest

അമൃത സുരേഷിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്

“Manju”


ഫോട്ടോ: അമൃത സുരേഷ്, അഭിരാമി സുരേഷ്

ഗായിക അമൃത സുരേഷിന് ജന്മദിനാശംസകൾ നേർന്ന് സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. ജന്മദിനാഘോഷ വേളയിലെ അമൃതയുടെ ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് അഭിരാമിയുടെ ആശംസ. അടുത്ത സുഹൃത്തും സഹോദരിയുമായി അമൃതയില്ലായിരുന്നുവെങ്കിൽ ജീവിതം എന്തായിത്തീരുമായിരുന്നുവെന്ന് അറിയില്ല എന്ന് അഭിരാമി കുറിച്ചു. വളർച്ചയുടെ കാലഘട്ടത്തിലും ഒരുപാട് പേരെ ഒപ്പം കൂട്ടുകയും അവർക്കു പിന്തുണ നൽകുകയും ചെയ്ത അമൃതയോട് അഭിരാമി നന്ദി അറിയിച്ചു.


ഫോട്ടോ: അമൃത സുരേഷ്

അഭിരാമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ:

‘ _എന്റെ പ്രിയപ്പെട്ട കൺമണിക്ക് ജന്മദിനാശംസകൾ. സത്യം പറയാല്ലോ, ദശലക്ഷക്കണക്കിനു മനുഷ്യരിൽ ഒരുവളാണ് നീ. നന്മയും തിന്മയും സമം കലർന്ന മികച്ച കോമ്പിനേഷൻ. എന്തൊക്കെ പറഞ്ഞാലും, എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരിയുമായി നീയില്ലായിരുന്നെങ്കിൽ ജീവിതം എന്തായിത്തീരുമായിരുന്നു?. ഞാൻ തെണ്ടിത്തിരിഞ്ഞു നടന്നേനെ. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറേയധികം പേർ.
_
_ജീവിതത്തിൽ ഉയർച്ചയുണ്ടായപ്പോൾ ആ യാത്രയിൽ ഒരുപാട് കരങ്ങളെ ഒപ്പം ചേർത്തു പിടിച്ചതിനു നിനക്കു നന്ദി. വളരെ കുറച്ചു പേർക്കു മാത്രമേ അതു സാധിക്കൂ. നീ നിഷ്കളങ്കയും നിസ്വാർഥയും കഴിവുള്ളവളും സ്നേഹവും ദൈവഭയവും ഉള്ളവളുമാണ്. നീ ദൈവത്തിന്റെ സമ്മാനമാണ്. അമ്മൂ, നീ എനിക്ക് എല്ലാമെല്ലാമാണ്. യഥാർഥത്തിൽ നീ ഒരു നക്ഷത്രമാണ്. ഇനിയും തിളങ്ങുക. ഞാൻ എന്നും നിന്റെ പിന്നിൽ ഉണ്ടാകും. ജനിച്ച അന്നു മുതൽ നീയാണ് എന്റെ ആത്മാർഥ സുഹൃത്ത്. സ്നേഹവും വഴക്കും പ്രയാസങ്ങളും വിജയങ്ങളുമെല്ലാം നിറഞ്ഞ ഒരുപാട് വർഷങ്ങള്‍ ആശംസിക്കുന്നു. കൺമണിയ്ക്ക് ഒരുപാട് സ്നേഹത്തോടെ ഒത്തിരി ഉമ്മ’.
_
അഭിരാമിയുടെ സ്നേഹാർദ്രമായ സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെ നിരവധി പേർ അമൃതയ്ക്കു ജന്മദിനാശംസകൾ നേർന്നു. അഭിരാമിയുടെ ഓരോ വാക്കിലും അമൃതയോടുള്ള സ്നേഹം പ്രതിഫലിക്കുന്നു എന്ന് ആരാധകർ പ്രതികരിച്ചു. അഭിമുഖങ്ങള്‍ക്കിടയിലും ചേച്ചിയെക്കുറിച്ച് അഭിരാമി വാചാലയാകാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോളും സമൂഹമാധ്യമലോകം ഏറ്റെടുക്കാറുണ്ട്.

Related Articles

Back to top button