KeralaLatestThiruvananthapuram

തലസ്ഥാനത്ത് കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ആശുപത്രിയാക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. മരണവും സമ്പര്‍ക്കവ്യാപനവും കൂടിയ സാഹചര്യത്തിലും മെഡിക്കല്‍ കൊളേജ് ഉള്‍പ്പെടെ ആറ് ആശുപത്രികളില്‍ കോവിഡ് ചികിത്സ നടത്തി പോന്നിരുന്നു. ഇപ്പോള്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയ്ക്ക് എത്തുന്നവരിലേയ്ക്കും ആശുപത്രിയില്‍ നിന്ന് രോഗം പകരുന്നതിനാല്‍ കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണ്. നഗരത്തിലെ നാല് ആശുപത്രികള്‍ പൂര്‍ണമായും കോവിഡ് ചികിത്സക്കായി മാറ്റിയിട്ടുണ്ട്. ജനറല്‍ ആശുപത്രി, പേരൂര്‍ക്കട ഇ.എസ്.ഐ. ആശുപത്രി, എസ്.എ.ടി., പൂജപ്പുര ആയൂര്‍വേദ ആശുപത്രി എന്നിവയാണ് കോവിഡ് ആശുപത്രികള്‍ ആക്കിയത്.

പൂര്‍ണ്ണമായും കോവിഡ് ആശുപത്രികളാക്കിയവയില്‍ നാലെണ്ണം ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്. ജനറല്‍ ആശുപത്രിയില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ള രോഗികളെയും ചികിത്സിക്കും. പേരൂര്‍ക്കട ഇ.എസ്.ഐ., പൂജപ്പുര ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ ആറുമാസം കഴിഞ്ഞുള്ള ഗര്‍ഭാവസ്ഥയിലെ സ്ത്രീകളെ പ്രവേശിപ്പിക്കും. ആറുമാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക്‌ പൂജപ്പുര ആയുര്‍വേദ ആശുപത്രിയിലാണ് ചികിത്സ.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലും, എസ്.എ.ടി., ഫോര്‍ട്ട് ആശുപത്രികളില്‍ പ്രസവ ചികിത്സ നടക്കും.

ജനറല്‍ ആശുപത്രിയില്‍ ഒന്‍പതാം വാര്‍ഡ് ഒഴിവാക്കിയിട്ടുണ്ട്. നോക്കാന്‍ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട് വിവിധ രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരാണ് ഒന്‍പതാം വാര്‍ഡിലുള്ളത്. ഈ വാര്‍ഡിലേയ്ക്ക് പോകാന്‍ പ്രത്യേകം വഴിയും നല്‍കിയിട്ടുണ്ട്.

Related Articles

Back to top button