KozhikodeLatest

പൂവാലനെ മലര്‍ത്തിയടിച്ച്‌ കരാട്ടേ ഗേള്‍ ലക്ഷ്മി

“Manju”

കോഴിക്കോട്: റോഡിലൂടെ നടന്നു പോയ പെണ്‍കുട്ടികളെ പുറകേ നടന്ന് ശല്യപ്പെടുത്തിയ യുവാവിനെ മലര്‍ത്തിയടിച്ച്‌ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി.
കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി സജിത്താണ് തന്നെയും കൂട്ടുകാരികളേയും ശല്യം ചെയ്ത പൂവാലനെ മലര്‍ത്തിയടിച്ചത്.
ലക്ഷ്മിയും കൂട്ടുകാരികളും രാവിലെ സ്‌കൂളിലേക്കു പോകുന്ന വഴിയാണ് സംഭവലം. റോഡിലൂടെ നടക്കുമ്ബോള്‍ ഒരാള്‍ ലക്ഷ്മിയുടെ ദേഹത്തു തട്ടി. ആരെന്നറിയാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഇതേ ആള്‍ മറ്റൊരു പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതു കണ്ടു. പെണ്‍കുട്ടി കുതറി മാറി. ഇതോടെ ലക്ഷ്മി ഓടി പിന്നിലൂടെ അക്രമിയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു നിര്‍ത്തി. കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കൊടുത്തു, ഒരടി. പിന്നെ കയ്യും കഴുത്തും ചേര്‍ത്തു പിടിച്ചു ബഹളം വച്ചു. അപ്പോഴേക്കും ആളുകളും സമീപത്തുണ്ടായിരുന്ന പൊലീസും സ്ഥലത്തെത്തി.
മൃഗസംരക്ഷണ വകുപ്പു ജീവനക്കാരനായ വളയം ഭൂമിവാതുക്കല്‍ കളത്തില്‍ ബിജു (31) ആണ് പിടിയിലായത്. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥയായ നിമ്‌നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷിണി സ്പോര്‍ട്സ് അക്കാദമിയിലാണ് കരാട്ടെ പഠിക്കുന്നത്.

Related Articles

Back to top button