KeralaLatest

കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു : മൂന്നു പേര്‍ക്ക് പരിക്ക്

“Manju”

പൊന്നാനി: കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമ്രവട്ടം കടവില്‍ കര്‍മറോഡിന് സമീപത്ത് ഇന്ന് രാവിലെ നാല് മണിയോടെയാണ് സംഭവംകാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്.

അമിത വേഗതയില്‍ എത്തിയ കാര്‍ റോഡരികിലെ പെട്ടിക്കടയില്‍ ഇടിച്ച്‌ പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് കാറിലുണ്ടായിരുന്ന യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button