InternationalLatest

‍ ഇന്ത്യന്‍ പൗരനെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി

“Manju”

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഡല്‍ഹി സ്വദേശിയായ 50 കാരനെ തട്ടിക്കൊണ്ടുപോയെന്നു പരാതി. ചൊവ്വാഴ്ച രാവിലെ അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയില്‍ വേരുകളുള്ള ബന്‍ശ്രീലാല്‍ അരെന്ദയെ കാബൂളില്‍നിന്നു തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയെന്നാണു വിവരം.

കാബൂളിലെ സ്ഥാപനത്തിലേക്കു പോകുമ്പോഴാണു തട്ടിക്കൊണ്ടുപോയത്. അഫ്ഗാനിസ്ഥാനില്‍ ദശകങ്ങളായി മെഡിക്കല്‍ ഷോപ് നടത്തുന്ന ബന്‍ശ്രീലാലിന്റെ കുടുംബം ഡല്‍ഹിയിലെ ഫരീദാബാദിലാണു താമസം. താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ഇന്ത്യയിലേക്കു മടങ്ങാനിരുന്നതാണെങ്കിലും വിമാന സര്‍വീസ് നിര്‍ത്തലാക്കിയതോടെ അവിടെ കുടുങ്ങുകയായിരുന്നു. സഹോദരന്‍ അശോക് കുമാറും കാബൂളിലുണ്ട്.

Related Articles

Back to top button