KeralaLatestThiruvananthapuram

കോ​വി​ഡ് പ്ര​തി​സ​ന്ധി; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ട​ന്‍ തു​റ​ന്നേ​ക്കി​ല്ല

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ട​ന്‍ തു​റ​ന്നേ​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നാ​ല്‍ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഈ ​വി​ദ്യാ​ഭ്യാ​സ വ​ര്‍​ഷ​ത്തെ സീ​റോ അ​ക്കാ​ദ​മി​ക് ഇ​യ​ര്‍ ആ​യി പ​രി​ഗ​ണി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഏ​താ​നും ക്ലാ​സു​ക​ള്‍ സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​മോ ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​മോ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ ആ​രാ​യു​ക​യാ​ണെ​ന്നും എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​നു സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​മോ ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​മോ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ആ​രാ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക മാ​ത്ര​മേ ചെ​യ്യൂ. ഓ​രോ ജി​ല്ല​യി​ലെ​യും കോ​വി​ഡ് സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കു തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 22,68,675 ആ​യി. മ​ര​ണ സം​ഖ്യ 45,257 ആ​യി ഉ​യ​ര്‍​ന്നു.

Related Articles

Back to top button