InternationalLatest

ഇന്ത്യ–ചൈന അതിർത്തി സംഘർഷം 100 ദിവസം പിന്നിട്ടു

“Manju”

‌ന്യൂഡൽഹി • ഇന്ത്യ–ചൈന അതിർത്തി സംഘർഷം 100 ദിവസം പിന്നിട്ടു. കിഴക്കൻ ലഡാക്ക് മേഖലയിൽ മേയ് 5ന് ആരംഭിച്ച തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടിയതോടെ, ഇരുസേനകളും പടയൊരുക്കം ശക്തമാക്കി. ഇന്ത്യ–ചൈന അതിർത്തിയിലെ ഏറ്റവും ദൈർഘ്യമേറിയ സംഘർഷം എന്ന നിലയിലേക്കാണു നിലവിലെ തർക്കം വളരുന്നത്.

പാംഗോങ്, ഡെപ്സാങ് എന്നിവിടങ്ങളിൽ ഇന്ത്യൻ ഭാഗത്തേക്കു കയറിയ ചൈനീസ് സേന പിൻമാറാൻ തയാറാകുന്നില്ലെന്നും സംഘർഷം നീണ്ടുപോയേക്കാമെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. പ്രശ്നപരിഹാരം തേടി ഇരു സേനകളുടെയും ഉന്നത കമാൻഡർമാർ വീണ്ടും കൂടിക്കാഴ്ച നടത്തും. 5 തവണ ചർച്ച നടത്തിയിട്ടും കടന്നുകയറ്റം അവസാനിപ്പിക്കാൻ ചൈന തയാറാകാത്ത സാഹചര്യത്തിൽ, വരും മാസങ്ങളിലും അതിർത്തിയിൽ ശക്തമായ സന്നാഹം സജ്ജമാക്കാനുള്ള തയാറെടുപ്പുകൾ കരസേന ആരംഭിച്ചു.

പാംഗോങ്ങിലും ഡെപ്സാങ്ങിലുമായി 3 ഡിവിഷൻ സേനാംഗങ്ങളാണ് (ഒരു ഡിവിഷനിലുള്ളത് ഏകദേശം 12,000 പേർ) നിലവിൽ നിലയുറപ്പിച്ചിരിക്കുന്നത്. കരസേനയെ കൂടാതെ അതിർത്തിയിലുടനീളം വ്യോമസേനയും അതീവ ജാഗ്രതയിലാണ്. പുതുതായി ലഭിച്ച 5 റഫാൽ യുദ്ധവിമാനങ്ങളെ സേനാ ദൗത്യങ്ങൾക്കു നിയോഗിക്കാൻ ഏതാനും മാസങ്ങളെടുക്കും. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപ്പാച്ചി, ചിനൂക്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുമാണ് (എൽസിഎച്ച്) ദൗത്യത്തിലുള്ളത്.

Related Articles

Back to top button