IndiaLatest

സ്ഥിതി​ഗതികള്‍ മെച്ചപ്പെട്ടതിന് ശേഷമേ സ്കൂളുകള്‍ തുറക്കൂ; അരവിന്ദ് കെജ്‍രിവാള്‍

“Manju”

ശ്രീജ.എസ്

ഡല്‍ഹി ന​ഗരത്തിലെ കൊറോണ സ്ഥിതി​ഗതികള്‍ മെച്ചപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സ്കൂളുകള്‍ തുറക്കുകയുള്ളൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മാസം മുമ്പ് ആയിരുന്നതിനേക്കാള്‍ നിയന്ത്രണ വിധേയമാണ് ഡല്‍ഹിയിലെ കൊറോണ സാഹചര്യമെന്നും അദ്ദേഹം വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍, കൊറോണ പോരാളികള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ആരോ​ഗ്യവും ആം ആദ്മി സര്‍ക്കാരിന് വളരെ പ്രധാനപ്പെട്ടതാണെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി. ‘ആളുകളുമായി സംസാരിക്കുകയും സ്കൂളുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അവരെപ്പോലെ തന്നെ അവരുടെ കുട്ടികളെക്കുറിച്ച്‌ സര്‍ക്കാര്‍ ശ്രദ്ധാലുക്കളാണെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആ​ഗ്രഹിക്കുന്നു. സ്ഥിതി​ഗതികള്‍ സുരക്ഷിതമാണെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സ്കൂളുകള്‍ തുറക്കുകയുള്ളൂ.’ എന്നും കെജ്‍രിവാള്‍ പറഞ്ഞു.

Related Articles

Back to top button