IndiaLatest

സംഗീത സംവിധായകന്‍ ബപ്പി ലാഹരി അന്തരിച്ചു

“Manju”

മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു.

80-90 കാലഘട്ടത്തെ ഡിസ്‌കോ സംഗീതത്തിലൂടെ ജനപ്രിയത നേടിയ ബപ്പി ലാഹിരിയുടെ അവസാനത്തെ ബോളിവുഡ് പാട്ട് 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലായിരുന്നു. വര്‍ദത്, ഡിസ്‌കോ, ഡാന്‍സര്‍, നമക് ഹലാല്‍, ഷറാബി ഡാന്‍സ് തുടങ്ങിയവ ബപ്പി ലാഹിരിയുടെ എക്കാലത്തേയും ജനപ്രിയ ഹിറ്റുകളായി തുടരുന്നു.

സല്‍മാന്‍ ഖാന്‍ അവതാരകനായ ബോളിവുഡ് ഷോ ബിഗ് ബോസ് 15-ല്‍ ആയിരുന്നു ബപ്പി ലാഹിരി അവസാനായി സ്‌ക്രീനിലെത്തിയത്. കൊച്ചുമകനായ സ്വാസ്തികിന്റെ ബച്ചാ പാര്‍ട്ടി എന്ന ഗാനത്തിന്റെ പ്രൊമോഷന്‍ പരിപാടുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അന്ന് ബിഗ് ബോസ് ഷോയിലെത്തിയത്.

2014ല്‍ പശ്ചിമ ബംഗാളിലെ ശ്രീറാംപൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.

Related Articles

Back to top button