KeralaLatestMalappuram

ചങ്ങരംകുളത്ത് കോവിഡ് ഹോസ്പിറ്റല്‍ പ്രവർത്തനം ആരംഭിച്ചു

“Manju”

പി.വി.എസ്

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശപ്രകാരം സ്വകാര്യ പങ്കാളിത്തത്തോടെ കോവിഡ് ആശുപത്രി ചങ്ങരംകുളത്ത് ആരംഭിച്ചു. സണ്‍റൈസ് ഗ്രൂപ്പിന്റെ കീഴില്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് പള്ളിക്കര റോഡില്‍ സ്ഥിതി ചെയ്യുന്ന അനുഗ്രഹ ഹോസ്പിറ്റലാണ് സണ്‍റൈസ് കോവിഡ് ആശുപത്രി ആക്കി മാറ്റിയത്. ബുധനാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍കരീം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു. സണ്‍റൈസ് സിഇഒ ഷൈന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. ഓപ്പറേഷന്‍സ് മാനേജര്‍ വിനോദ്, പിആര്‍ഒ സനോജും മറ്റ് ജീവനക്കാരും പങ്കെടുത്തു.15 പേര്‍ക്കുള്ള വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ കോവിഡ് രോഗികള്‍ക്കായി ആശുപത്രിയില്‍ സജീകരിക്കുന്നതെന്നും വിദഗ്ദ്ധ പരിശീലനം ലഭിച്ച ജീവനക്കാരും മറ്റു സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button