ClimateKeralaLatestPathanamthitta

പത്തനംതിട്ട കുറുമ്പന്‍ മൂഴിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

“Manju”

പത്തനംതിട്ട: കുറുമ്പന്‍ മൂഴിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ആളപായമില്ല. ഉരുള്‍പൊട്ടലില്‍ കുറുമ്പന്‍ മൂഴി തോടിന് സമീപത്തെ വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയതിനാല്‍ ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.

അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴ അടുത്ത അഞ്ചുദിവസം വരെ തുടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ആലപ്പുഴയും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.’

കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. ഇടിമിന്നലോട് കൂടിയ കാറ്റിനും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അത് ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്.

Related Articles

Back to top button