IndiaInternationalLatest

‍ലോകത്തെ 50 ചിന്തകരില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഒന്നാമത്

“Manju”

സിന്ധുമോള്‍ ആര്‍
ലണ്ടന്‍: സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് രാജ്യാന്തര അംഗീകാരം. ലണ്ടന്‍ ആസ്ഥാനമായ പ്രോസ്‌പെക്‌ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരില്‍ കെ.കെ.ശൈലജ ഒന്നാമതെത്തി. കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിനാണ് അംഗീകാരം. ഇരുപതിനായിരം പേര്‍ പങ്കെടുത്ത വോട്ടെടുപ്പിലൂടെയാണ് പട്ടിക നിര്‍ണയിച്ചത്. ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ അപകടം തിരിച്ചറിഞ്ഞ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയനുസരിച്ച്‌ കേരളത്തില്‍ ഫലപ്രദമായ പ്രതിരോധമൊരുക്കിയെന്ന് വിധി നിര്‍ണയ സമിതി വിലയിരുത്തി. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനാണ് പട്ടികയില്‍ രണ്ടാമത്. നിപ്പാകാലത്ത് കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലദേശില്‍ പ്രളയത്തെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്‌മെന്റിന്റെ ഉപജ്ഞാതാവ് ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.

Related Articles

Back to top button