IndiaKeralaLatest

വരാന്തയില്‍ വെച്ച്‌​ വയോധികയുടെ ​പരാതിക്ക്​ പരിഹാരമുണ്ടാക്കി ജഡ്​ജി; അഭിമാനമെന്ന്​ കട്​ജു

“Manju”

ഹൈദരാബാദ്​: ആരോഗ്യപരമായ കാരണങ്ങളാല്‍ കോടതിയിലേക്ക്​ വരാന്‍ കഴിയാതിരുന്ന വയോധികയുടെ പരാതിക്ക്​ വരാന്തയില്‍വെച്ച്‌​ പരിഹാരം കണ്ട്​ ജഡ്​ജി. തെലങ്കാനയിലെ ബുപാല്‍പള്ളി ജില്ലാ കോടതി ജഡ്​ജി അബ്​ദുല്‍ ഹസീമാണ്​ വരാന്തയില്‍ വയോധികയു​ടെ പരാതിക്ക്​ തീര്‍പ്പുണ്ടാക്കിയത്​.

വയോധിക കോടതി വരാന്തയിലിരിക്കുന്നുണ്ടെന്ന്​ ക്ലര്‍ക്കാണ്​ ജഡ്​ജിയെ അറിയിച്ചത്​. തുടര്‍ന്ന്​ അദ്ദേഹം അവിടേക്ക്​ വരികയായിരുന്നു. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട കേസിനായാണ്​ അവര്‍ കോടതിയിലെത്തിയത്​. എന്നാല്‍, പടികള്‍ കയറാന്‍ സാധിക്കാത്തത്​ മൂലം വരാന്തയില്‍ കാത്തിരിക്കുകയായിരുന്നു.

ജഡ്​ജി അവരുടെ പരാതി കേള്‍ക്കുകയും രണ്ട്​ വര്‍ഷമായുള്ള പ്രശ്​നത്തിന്​ പരിഹാരം കാണുകയും ചെയ്​തു. മാര്‍ക്കണ്ഡേയ കട്​ജുവിന്റെ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ സംഭവം പുറംലോകമറിഞ്ഞത്​. ഇന്ത്യയില്‍ ഇതുപോലുള്ള ജഡ്​ജിമാരുള്ളത്​ അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും​ കട്​ജു ഫേസ്​ബുക്കില്‍ കുറിച്ചു.

Related Articles

Back to top button