KeralaLatestThiruvananthapuramThrissur

സ്വാതന്ത്ര്യ ദിനം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആചരിക്കും

“Manju”

ശ്രീജ.എസ്

പാലക്കാട്: രാജ്യത്തെ 73-മത് സ്വാതന്ത്ര്യദിനം ജില്ലയില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ച്‌ ആചരിക്കുമെന്ന് എ.ഡി.എം ആര്‍ പി സുരേഷ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയും, മറ്റ് ആരോഗ്യ, ശുചീകരണ തൊഴിലാളികളെയും സ്വാതന്ത്ര്യദിന ആഘോഷത്തില്‍ ആദരിക്കും. കൂടാതെ, ജില്ലയില്‍ കോവിഡ് രോഗ വിമുക്തരായവരെയും (ഒന്നോ രണ്ടോ പേര്‍ മാത്രം) പങ്കെടുപ്പിക്കും. സ്വതന്ത്രദിനാഘോഷം സമുചിതമായി നടപ്പിലാക്കുന്നതിനായി ചേര്‍ന്ന സ്റ്റാന്‍ഡിങ് സെലിബ്രേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ശാരീരിക അകലം, മാസ്ക് ധരിക്കല്‍, സാനിട്ടൈസര്‍ ഉപയോഗം തുടങ്ങിയവ സ്വാതന്ത്രദിന ആഘോഷ വേളയില്‍ പൂര്‍ണമായും പാലിക്കണമെന്ന് എ.ഡി.എം യോഗത്തില്‍ നിര്‍ദേശം നല്‍കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കും. കുട്ടികളെയും മുതിര്‍ന്നവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കില്ല. പരേഡിനു മുന്‍പ് കോട്ടമൈതാനത്തുള്ള രക്തസാക്ഷിമണ്ഡപത്തില്‍ എല്ലാ വര്‍ഷത്തെ പോലെ പുഷ്പാര്‍ച്ചന നടത്താനും യോഗത്തില്‍ തീരുമാനിച്ചു .

സ്വാതന്ത്ര ദിനാചരണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കി. പോലീസിനെ മാത്രം ഉള്‍പ്പെടുത്തി മാര്‍ച്ച്‌ പാസ്റ്റ് ഇല്ലാതെ പരേഡ് നടത്തുന്നത് സംബന്ധിച്ച്‌ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സാഹചര്യങ്ങള്‍ വിലയിരുത്തി എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ് എന്നിവരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ പിന്നീട് തീരുമാനമെടുക്കും. എ.ആര്‍ ക്യാംപ് കമാന്‍ഡറാണ് പരേഡിന്റെ ചുമതല വഹിക്കുക.

Related Articles

Back to top button