Kerala

അറിയിപ്പുകൾ

“Manju”

ജ്യോതിനാഥ് കെ പി

പെരുമാറ്റച്ചട്ടം: യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ റിട്ടേണിങ് ഓഫിസര്‍മാരുടേയും എംസിസി സ്‌ക്വാഡ്, ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ യോഗമാണു വിളിച്ചു ചേര്‍ത്തത്. നഗരസഭാ പരിധിയില്‍ പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതു സംബന്ധിച്ച നടപടികള്‍ കര്‍ശനമാക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍.വി. സാമുവലും യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ 25 വരെ ഡിവിഷനുകളില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ വി. ജഗല്‍കുമാറും, 26 മുതല്‍ 50 വരെ ഡിവിഷനുകളില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ജലജ ജി.എസ്. റാണിയും 51 മുതല്‍ 75 വരെ ഡിവിഷനുകളില്‍ സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയും 76 മുതല്‍ 100 ഡിവിഷനുകളില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ബി.എസ്. രാജീവുമാണ് റിട്ടേണിങ് ഓഫിസര്‍മാര്‍.

അപേക്ഷ ക്ഷണിച്ചു

എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നതിനായി ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായവര്‍ ഡിസംബര്‍ 10ന് മുന്‍പ് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325582.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325582.

രണ്ടാംഘട്ട കൂപ്പണ്‍ വിതരണം ആരംഭിച്ചു

2020 ലെ ഓണം ബോണസ് കൈപ്പറ്റിയതും ഭാഗ്യകൂപ്പണ്‍ കൈപ്പറ്റാത്തതുമായ ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടാംഘട്ട കൂപ്പണ്‍ ഡിസംബര്‍ 15 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും വിതരണം ചെയ്യുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി

കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പി.റ്റി.പി നഗര്‍, ജഗതി(കുറുക്കുവിളാകം, കണ്ണേറ്റുമുക്ക് റസിഡന്‍സ് പ്രദേശങ്ങള്‍), നേമം, പാപ്പനംകോട്, എസ്റ്റേറ്റ് വാര്‍ഡ്(പേരേക്കോണം, സത്യന്‍ നഗര്‍, ചവിഞ്ചിവിള, മലമേല്‍ക്കുന്ന് പ്രദേശങ്ങള്‍), മേലാംകോട്, വഞ്ചിയൂര്‍(ചെറുക്കുളം കോളനി, ലുക്ക്സ് ലെയിന്‍ അംബുജവിലാസം പ്രദേശങ്ങള്‍), പാല്‍കുളങ്ങര(തേങ്ങാപ്പുര ലെയിന്‍, കവറടി ലെയിന്‍ പ്രദേശങ്ങള്‍), കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കളിപ്പാറ(പടപ്പാറ പ്രദേശം), വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം, വ്ളാത്താങ്കര എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ രാജ്ഭവന്‍, ജവഹര്‍ നഗര്‍, മന്‍മോഹന്‍ ബംഗ്ളാവ് എന്നീ പ്രദേശങ്ങളില്‍ ഇന്ന്(12 നവംബര്‍) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെയും തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്നു കെ.എസ്.ഇ.ബി അറിയിച്ചു.

Related Articles

Back to top button