IndiaKeralaLatest

ജന്മഭൂമി ‘അമൃതം സ്വാതന്ത്ര്യം’ വിജ്ഞാനോത്സവം രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 30ന് സമാപിക്കും

ബ്രാന്റ് അംബാസഡറായി ചെസ് മാസ്റ്റര്‍ പ്രഗ്‌നാനന്ദ

“Manju”

ജന്മഭൂമി ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അമൃതം സ്വാതന്ത്ര്യം വിജ്‍ഞാനോത്സവത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബര്‍ 30 ആണ് അവസാന തീയതി. 5-ാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ പരീക്ഷ തീയതി പ്രഖ്യാപിക്കും. നിലവില്‍ നവംബര്‍ അവസാനം പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

മറ്റ് മാര്‍ഗ്ഗനിദ്ദേശങ്ങള്‍ ഇവയാണ്.

▪️ കുട്ടികള്‍ സ്വന്തമായാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.

▪️ ജന്മഭൂമി ഓണ്‍ലൈന്‍ ആണ് പരീക്ഷാവേദി

▪️ ഒന്നാം സമ്മാനക്കാര്‍ക്ക് ഒരു ലക്ഷം, രണ്ടാം സമ്മാനക്കാര്‍ക്ക് അരലക്ഷം, മൂന്നാം സമ്മാനക്കാര്‍ക്ക് കാല്‍ലക്ഷം എന്നിങ്ങനെ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സംസ്ഥാനതലത്തില്‍ നടത്തുന്ന അവസാന ഘട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് ആയിരിക്കും നല്‍കുക.

▪️ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള ഫീസും ഉണ്ടായിരിക്കുന്നതല്ല.

▪️ ആദ്യ രണ്ട് പരീക്ഷ ഓണ്‍ലൈനായിരിക്കും.

▪️ ആദ്യം ജില്ലാ തലത്തിലാണ് പരീക്ഷ നടക്കുക

▪️ നിശ്ചിത മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ സംസ്ഥാന തല പരീക്ഷയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.

▪️ സംസ്ഥാന തലത്തില്‍ നിശ്ചിത മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്, ഒരു സെന്റര്‍ കേന്ദ്രീകരിച്ച് എഴുത്ത് പരീക്ഷ നടത്തും.

▪️ ജില്ലാ തല പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വിജ്ഞാന്‍ പ്രസാറിന്റെപാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

▪️ ചോദ്യങ്ങള്‍ ഒബ്ജക്ടീവ് രൂപത്തിലായിരിക്കും

▪️ നെഗറ്റീവ് മാര്‍ക്ക് ഇല്ല

▪️പരീക്ഷ വിഷയം, സ്വാതന്ത്ര്യ സമര സേനാനിക്കളെ കുറിച്ചും സ്വാതന്ത്ര്യ സമര ചരിത്രവുമായിരിക്കും.

▪️ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ജന്മഭൂമി പത്രത്തിലും ഓണ്‍ലൈനിലും വിവിധ ദിവസങ്ങളിലായി ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കും.

▪️ പരീക്ഷ കഴിഞ്ഞ് നിശ്ചിതസമയത്തിനുള്ളില്‍ ഫലം അറിയും.

▪️ ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ആകെ 100 ചോദ്യങ്ങള്‍. ഒരു ചോദ്യത്തിന് ഉത്തരം നല്കാന്‍ 30 സെക്കന്റ് എന്ന നിലയ്ക്ക് ഓട്ടോമാറ്റിക് ആയി സ്‌ക്രീനില്‍ തെളിയും. പരീക്ഷാ സമയം ആകെ 50 മിനിട്ട്.

▪️ പരീക്ഷാ ദിവസം ഒരു നിശ്ചിത സമയം മുതല്‍ 24 മണിയ്ക്കൂര്‍ പരീക്ഷയുടെ ലിങ്ക് ജന്മഭൂമി സൈറ്റില്‍ ലഭ്യമായിരിയ്ക്കും. ആ സമയത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പരീക്ഷാര്‍ത്ഥിയ്ക്ക് ലോഗിന്‍ ചെയ്ത് പങ്കെടുക്കാം.

▪️ ഓരോ വിദ്യാര്‍ത്ഥിക്കും വ്യത്യസ്ഥങ്ങളായ ചോദ്യങ്ങളായിരിക്കും

▪️ എന്തെങ്കിലും കാരണവശാല്‍ ഇടയ്ക്ക് പരീക്ഷയില്‍ തടസ്സം നേരിട്ടാല്‍, പരീക്ഷാര്‍ത്ഥിയ്ക്ക് മുന്‍ സൂചിപ്പിച്ച 24 മണിയ്ക്കൂര്‍ കഴിയും മുമ്പ് വീണ്ടും ലോഗിന്‍ ചെയ്ത് ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാം.

▪️ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ അവ കൈപ്പറ്റും മുമ്പ് സ്വന്തം തിരിച്ചറിയല്‍ രേഖകളും വിദ്യാഭ്യാസ യോഗ്യത തെളിയിയ്ക്കുന്ന സാക്ഷ്യപത്രങ്ങളും ഹാജരാക്കണം.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ബ്രാന്റ് അംബാസഡറായി രാജ്യത്തിന്റെ അഭിമാനവും ലോകത്തിന് അത്ഭുതവുമായ ചെസ് മാസ്റ്റര്‍ പ്രഗ്‌നാനന്ദ. യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കു മൂന്നു തലങ്ങളില്‍, മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന മത്സരപ്പരീക്ഷയാണ് വിജ്ഞാനോത്സവം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രഗ്‌നാനന്ദ ആശംസ നേര്‍ന്നു. ദേശീയ ബോധം ഉയരാനും സ്വാതന്ത്യ സമരത്തെക്കുറിച്ചും പ്രത്യേകിച്ച് അറിയപ്പെടാത്ത വീരനായകരെക്കുറിച്ചും അറിവു നേടാനും പരീക്ഷ സഹായിക്കുമെന്നും ലോക ചെസിലെ ഇന്ത്യയുടെ ഭാവി വിസ്മയം പ്രഗ്‌നാനന്ദ പറഞ്ഞു.

Related Articles

Back to top button