IndiaLatest

പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി 14-ാം ഗഡു 27-ന്

“Manju”

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗഡു ഈ മാസം ലഭ്യമാകും. അടുത്ത ആഴ്ചയാണ് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരായ കര്‍ഷകര്‍ക്ക് 2,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാകുക. പിഎം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡുവാണ് ജൂലൈ 27-ന് ലഭിക്കുക. വര്‍ഷത്തില്‍ മൂന്ന് തവണ 2,000 രൂപ വീതം ആകെ 6,000 രൂപയാണ് കര്‍ഷകര്‍ക്ക് ഇതിലൂടെ കിട്ടുക. പദ്ധതിയുടെ ഭാഗമായി തുക ലഭിക്കുന്നതിന് ഇകെവൈസി നിര്‍ബന്ധമാണ്.

പിഎം കിസാൻ പോര്‍ട്ടലില്‍ തന്നെ ഇകെവൈസി സൗകര്യം ലഭ്യമാണ്. ഒടിപി മുഖേനയുള്ള സൗകര്യമാണ് പോര്‍ട്ടലില്‍ നിലവിലുള്ളത്. ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കി സമര്‍പ്പിക്കുന്ന ഇകെവൈസിയ്‌ക്ക് പൊതു സേവന കേന്ദ്രങ്ങളെയും സമീപിക്കാവുന്നതാണ്. ഇതിന് പുറമേ പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും ഉറപ്പു വരുത്താൻ സാധിക്കും. ഫാര്‍മര്‍ കോര്‍ണര്‍, ബെനിഫിഷ്യറി സ്റ്റാറ്റസ്, സംസ്ഥാനംജില്ല അടക്കമുള്ള വിവരങ്ങള്‍, ഇതിന് ശേഷം ഗെറ്റ് റിപ്പോര്‍ട്ട് എന്നിങ്ങനെയാണ് ഇതിനായി പിന്തുടരേണ്ടത്. പിഎം കിസാൻ ഹെല്‍പ്പ് ലൈൻ ആയ 155261011 അല്ലെങ്കില്‍ 24300606 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിനായി 2019-ലാണ് കേന്ദ്രസര്‍ക്കാര്‍ പിഎം സമ്മാൻ നിധി ആരംഭിക്കുന്നത്. പ്രതിവര്‍ഷം 6000 രൂപ മൂന്ന് തുല്യ ഗഡുക്കളായി കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏപ്രില്‍ജൂലൈ, ഓഗസ്റ്റ്നവംബര്‍, ഡിസംബര്‍മാര്‍ച്ച്‌ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളില്‍ ആയാണ് 2,000 രൂപ വീതം അര്‍ഹരായ കര്‍ഷകരിലേക്ക് അക്കൗണ്ട് മുഖേന എത്തുന്നത്.

Related Articles

Back to top button