LatestUncategorized

വീണ്ടും ചര്‍ച്ചയായി നോസ്‌ട്രഡാമസിന്റെ പ്രവചനം

ഛിന്നഗ്രഹത്തെ കുറിച്ചുള്ളതാണ് 2022 ലെ പ്രവചനം

“Manju”

ഇന്നും ലോകം അദ്ഭുതത്തോടെ കാണുന്നതാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍. ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് മൈക്കല്‍ നോസ്ട്രാഡമസ്. അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ എഴുപതു ശതമാനവും ഇതുവരെ ശരിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില പ്രവചനങ്ങള്‍ അങ്ങേയറ്റം കൃത്യമായിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറിനെക്കുറിച്ചും രണ്ടാംലോകമഹായുദ്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ അവയില്‍പ്പെട്ടതാണ്.
3797 വര്‍ഷങ്ങള്‍ വരെയുള്ള 6338 പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.1555ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേസ് പ്രൊഫെറ്റീസ് പ്രസിദ്ധമാണ്. ‘ക്വാെരെടെന്‍സ്’ എന്ന് വിളിക്കപ്പെടുന്ന വരികളായാണ് നോസ്ട്രാഡമസ് തന്റെ പ്രവചനങ്ങള്‍ കുറിച്ചത്.
അതിലൊന്ന് ഛിന്നഗ്രഹത്തെ കുറിച്ചുള്ളതാണ്. 2021 മുതല്‍ നാമെല്ലാവരും കേള്‍ക്കുന്ന ഒന്നാണ് അതെങ്കിലും 2022 -ല്‍ ഇത് സംഭവിക്കുമെന്നും, വളരെയധികം നാശമുണ്ടാക്കിയേക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് വരാനും, ഭൂമിയുമായി കൂട്ടിയിടിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. സമുദ്രത്തിനടിയില്‍ സ്ഫോടനമുണ്ടാകാന്‍ ഇത് കാരണമാവും. ഈ സമുദ്രാന്തര്‍ സ്ഫോടനങ്ങള്‍ സുനാമിയിലേക്കും, ഭൂകമ്ബത്തിലേക്കും നയിക്കുമെന്നും അദ്ദേഹം എഴുതിയിരിക്കുന്നു.
പിന്നീടായി അദ്ദേഹം പറയുന്നത് പണപ്പെരുപ്പത്തെ കുറിച്ചാണ്. പണപ്പെരുപ്പം നിയന്ത്രണാതീതമാകുമെന്നും, ഡോളറിന്റെ മൂല്യം തകരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. അത് മാത്രമല്ല, സ്വര്‍ണം, വെള്ളി, ബിറ്റ്കോയിന്‍ എന്നിവ ആസ്തികളായി കണക്കാക്കുകയും ആളുകള്‍ അതില്‍ നിക്ഷേപം നടത്തുകയും ചെയ്യുമെന്നും പ്രവചനത്തിലുണ്ട്.
2022-ഓടെ നിര്‍മ്മിത ബുദ്ധി മനുഷ്യ ഇന്റര്‍ഫേസ് ഉപയോഗിച്ച്‌ കമ്ബ്യൂട്ടറിനെ നിയന്ത്രിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനമനുസരിച്ച്‌, സായുധ സംഘട്ടനങ്ങള്‍ കാരണം ലോകത്തില്‍ പട്ടിണി വര്‍ദ്ധിക്കും. ഇത് വലിയ കുടിയേറ്റങ്ങള്‍ക്ക് വഴിയൊരുക്കും. നോസ്ട്രഡാമസിന്റെ അഭിപ്രായത്തില്‍, 2022 ല്‍ ഒരു അണുബോംബ് പൊട്ടിത്തെറിക്കും. ഇത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും വെള്ളപ്പൊക്കത്തിനും ഭൂകമ്ബത്തിനും കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ എല്ലാ പ്രവചനങ്ങളും നടക്കുമെന്നര്‍ത്ഥമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 2021ലും അതിന് മുന്‍പും പ്രവചിച്ച പലതും നടന്നിട്ടില്ല എന്നതാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് .

Related Articles

Back to top button