IndiaLatest

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഇനി 161 അടി ഉയരം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് പ്രധാനമന്ത്രിയും മറ്റ് പ്രമുഖരുമടക്കം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ അയോദ്ധ്യ ക്ഷേത്രത്തിന്റെ വലിപ്പം 161 അടിയായി ഉയര്‍ത്തിയ കാര്യം അറിയിച്ചിരിക്കുകയാണ് മുഖ്യ ക്ഷേത്ര വാസ്തു ശില്‍പി ചന്ദ്രകാന്ത് സോംപുരയുടെ മകന്‍ നിഖില്‍ സോംപുര. 20 അടി ഉയരമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.

ക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകുമെന്ന് ക്ഷേത്ര വാസ്തുശില്‍പി പറഞ്ഞു. 1998ല്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പനയനുസരിച്ച്‌ 141 അടി ഉയരമാണുള്ളത്. ക്ഷേത്രത്തിന്റെ മുമ്ബത്തെ രൂപകല്‍പ്പന 1988ല്‍ തയ്യാറാക്കിയതാണ്. ഇപ്പോള്‍ മുപ്പത് വര്‍ഷത്തിലേറെയായി.

ഇതുകൂടാതെ രണ്ട് മണ്ഡപങ്ങള്‍കൂടി രൂപകല്‍പനയില്‍ ചേര്‍ത്തിട്ടുണ്ട്. മുന്‍പത്തെ രൂപകല്‍പനയിലെ എല്ലാ തൂണുകളും കല്ലുകളും ഇപ്പോഴും ഉപയോഗിക്കും. രണ്ട് മണ്ഡപങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടേയുള്ളൂയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് ഏകദേശം 3.5 വര്‍ഷമെടുക്കുമെന്നും സോംപുര വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ തറക്കല്ലിടലിന് മുന്നോടിയായി മൂന്ന് ദിവസം ആചാരങ്ങള്‍ നടക്കും. 40 കിലോ വെള്ളി ഇഷ്ടികകള്‍ ഉപയോഗിച്ചാണ് തറക്കല്ലിടുന്നത്. ആഗസ്റ്റ് മൂന്നിനാണ് ചടങ്ങുകള്‍ ആരംഭിക്കുക. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രണ്ട് മാസത്തോളം വെെകിയാണ് പരിപാടി നടത്തുന്നത്. അതിനാല്‍ത്തന്നെ 50ല്‍ കൂടുതല്‍ വി ഐ പികള്‍ പങ്കെടുക്കില്ല. അയോദ്ധ്യയില്‍ ഉടനീളം സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഭക്തര്‍ക്ക് പരിപാടി കാണാനുകുമെന്ന് ക്ഷേത്ര ചുമതലയുള്ള ശ്രീം റാം ജന്മഭൂമി തീര്‍ത്ഥക്ഷേതം വ്യക്തമാക്കി.

Related Articles

Back to top button