International

കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഫണ്ട് നൽകണമെന്ന് ഇമ്രാൻ ഖാൻ

“Manju”

ഇസ്ലാമാബാദ് :ആഗോളതാപനം നിയന്ത്രിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനും തങ്ങളെപ്പോലുള്ള രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ ഫണ്ട് നൽകണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നതിൽ പാകിസ്താന്റെ പങ്ക് വളരെ ചെറുതാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

കാലാവസ്ഥാ മാറ്റത്തിന്റെ പൂർണ ഉത്തരവാദിത്വം സമ്പന്ന രാജ്യങ്ങൾ ഏറ്റെടുക്കണം. പുറന്തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കണം. വെല്ലുവിളി നേരിടാൻ പാവപ്പെട്ട രാജ്യങ്ങളെ ഫണ്ട് നൽകി സഹായിക്കണം. എങ്കിലേ ഇതിനെതിരെ പ്രവർത്തിക്കാൻ കഴിയു. ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും ഉണ്ടാക്കുന്നതിൽ പാകിസ്താന്റെ പങ്ക് ചെറുതാണ്. അതിനാൽ ദരിദ്ര രാജ്യങ്ങളെ സഹായിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

ചെയ്ത തെറ്റുകൾ ശരിയാക്കാനുള്ള അവസരമാണ് ഇപ്പോൾ ലോകത്തിന് ലഭിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും പാകിസ്താനെ പരിസ്ഥിതി സൗഹൃദ
രാജ്യമാക്കുമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button