India

സിനിമയിലെ ഹവാല-കള്ളപ്പണമിടപാടുകള്‍ അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിന് വിവരങ്ങള്‍ കൈമാറി

“Manju”

ശ്രീജ.എസ്

സിനിമ മേഖലയിലെ ഹവാല- കള്ള പണമിടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കുന്നത്. 2019-2020ല്‍ പുറത്തിറങ്ങിയ 40 ചിത്രങ്ങളുടെ വിവരങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്‌പെഷല്‍ ബ്രാഞ്ചിന് നല്കിയിരിക്കുന്നത്. നിര്‍മാണച്ചെലവ് അടക്കമുള്ള വിവരങ്ങളാണ് നല്‍കിയിട്ടുണ്ട്.

സിനിമകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ തേടി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍മാതാക്കളുടെ സംഘടനക്ക് നേരത്തെ കത്തയച്ചിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കള്ള കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദടക്കമുള്ളവര്‍ സിനിമാ മേഖലയില്‍ ഹവാല പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ കണ്ടെത്തിയതില്‍ അന്വേഷണം നടത്തുകയാണ്. ഇതിനിടയിലാണ് സ്‌പെഷല്‍ ബ്രാഞ്ചും ഇതിനെപറ്റി അന്വേഷിക്കുന്നത്.

Related Articles

Back to top button