InternationalLatest
ഒമാനിൽ പുതിയതായി 810 പേർക്ക് കൂടി കോവിഡ് ; 708പേർ കൂടി രോഗമുക്തരായി 2മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു
ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 26, 000 കടന്നു. ഇന്ന് പുതിയതായി 810 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 26,079 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 468 പേരും ഒമാൻ പൗരൻമാരാണ്. 342 പ്രവാസികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
കോവിഡ് പോസിറ്റീവായിരുന്നവരിൽ ഇന്ന് 708 പേർക്ക് കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ 11,797 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
വൈറസ് ബാധിതരായി 2 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 116 ആയി.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,797പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.
പുതിയതായി 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 362 ആയി. ഇതിൽ 102 പേർ ഐ.സി.യു വിലാണ്.