KeralaLatestThrissur

കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തി ദേശീയ ആരോഗ്യദൗത്യം ജില്ലക്ക് അനുവദിച്ച രണ്ട് ആംബുലൻസുകളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവഹിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തി ദേശീയ ആരോഗ്യദൗത്യം ജില്ലക്ക് അനുവദിച്ച രണ്ട് ആംബുലൻസുകളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവഹിച്ചു. നൂതന മൊബൈൽ മെഡിക്കൽ സർവ്വൈലൻസ് യൂണിറ്റുകളാണ് പ്രവർത്തനം തുടങ്ങിയത്. ആദിവാസിമേഖല, തീരദേശമേഖല, ചേരീപ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് കോവിഡ് കാലഘട്ടത്തിൽ വീട്ട് പടിക്കൽ സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടു കൊണ്ടാണ് യൂണിറ്റിന്റെ പ്രവർത്തനം. പദ്ധതിയുടെ ഭാഗമായി പ്രഥമശുശ്രൂഷ, ഗർഭപൂർവ്വകാല പരിചരണം, പ്രതിരോധകുത്തിവെപ്പ്, ലാബ്‌സൗകര്യങ്ങൾ, കോവിഡ്‌ടെസ്റ്റിങ്ങ്, സൗജന്യമരുന്ന് വിതരണം, കൗൺസിലിങ്ങ്, ടെലി മെഡിസിൻ സംവിധാനം, റഫറൽസംവിധാനം എന്നീ സേവനങ്ങൾ ലഭ്യമാക്കും.

Related Articles

Back to top button