Kerala

ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

4092 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)

ചികിത്സയിലുള്ളവര്‍ 77,482; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,35,144

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 63 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി

കോഴിക്കോട് 1146
തിരുവനന്തപുരം 1096
എറണാകുളം 1042
മലപ്പുറം 1016
കൊല്ലം 892
തൃശൂർ 812
പാലക്കാട്‌ 633
കണ്ണൂർ 625
ആലപ്പുഴ 605
കാസർഗോഡ് 476
കോട്ടയം 432
പത്തനംതിട്ട 239
ഇടുക്കി 136
വയനാട് 108
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 8274 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :657. ഇന്ന് 4092 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന്‍ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന്‍ (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠന്‍ നായര്‍ (92), കനാല്‍ വാര്‍ഡ് സ്വദേശി അബ്ദുള്‍ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എന്‍. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിര്‍മല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റിയാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 791 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂര്‍ 807, പാലക്കാട് 441, കണ്ണൂര്‍ 475, ആലപ്പുഴ 590, കാസര്‍ഗോഡ് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 357, കൊല്ലം 295, പത്തനംതിട്ട 218, ആലപ്പുഴ 342, കോട്ടയം 174, ഇടുക്കി 93, എറണാകുളം 212, തൃശൂര്‍ 270, പാലക്കാട് 221, മലപ്പുറം 951, കോഴിക്കോട് 423, വയനാട് 75, കണ്ണൂര്‍ 303, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,35,144 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,778 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,853 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 30,49,791 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,13,499 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 63 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ലയിൽ 812 പേർക്ക് കൂടി കോവിഡ്; 270 പേർ രോഗമുക്തരായി

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോവിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15066 ആണ്. അസുഖബാധിതരായ 8546 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

വെള്ളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 805 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 10, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ഏഷ്യൻ പെയിൻറ്‌സ് കുട്ടനെല്ലൂർ ക്ലസ്റ്റർ 1, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, സൺ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 772. കൂടാതെ 2 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 6 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളിൽ 60 വയസ്സിന് മുകളിൽ 48 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആൺകുട്ടികളും 35 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 238, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-29, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 237, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-159, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 313, സി.എഫ്.എൽ.ടി.സി കൊരട്ടി-90, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-401, സി.എഫ്.എൽ.ടി.സി നാട്ടിക-737, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-63, ജി.എച്ച് തൃശൂർ-29, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-54, ചാവക്കാട് താലൂക്ക് ആശുപത്രി-42, ചാലക്കുടി, താലൂക്ക് ആശുപത്രി -13, കുന്നംകുളം താലൂക്ക് ആശുപത്രി -26, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-10, അമല ആശുപത്രി-54, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-77, മദർ ആശുപത്രി-4, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-2, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -6, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-6, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-4, സെന്റ് ആന്റണീസ് പഴുവിൽ-2, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-9. 2777 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
9947 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 363 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 3742 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4401 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 162916 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. വെള്ളിയാഴ്ച 446 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 76 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 480 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് തുറയൂര്‍, പയ്യോളി, വില്യാപ്പളളി, തിക്കോടി, വടകര, ചോറോട്, കൊയിലാണ്ടി, കീഴരിയൂര്‍, നാദാപുരം സ്വദേശികള്‍ക്ക്

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1146 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 27
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 64
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 1051

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4

നരിക്കുനി – 2
തിക്കോടി – 1
കാക്ക ൂര്‍ – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 27
കോഴിക്കോട് കോര്‍പ്പറേഷന്‍ – 23(അതിഥി തൊഴിലാളികള്‍)
കടലുണ്ടി – 1
കുരുവട്ടൂര്‍ – 1
തൂണേരി – 2

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 64

കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
(ബേപ്പൂര്‍,പന്നിയങ്കര, പുതിയങ്ങാടി, റെഡ് ക്രോസ് റോഡ്, ഗോവിന്ദപുരം, എടക്കാട്, മാങ്കാവ്, എലത്തൂര്‍,വെസ്റ്റ്ഹില്‍)

വടകര – 4
കൊടിയത്തൂര്‍ – 4
കടലുണ്ടി – 6
പയ്യോളി – 4
ഒളവണ്ണ – 4
കൊടുവളളി – 2
തൂണേരി – 2
ചോറോട് – 3
കൊയിലാണ്ടി – 4
അത്തോളി – 1
കായക്കൊടി – 1
കുന്ദമംഗലം – 1
തുറയൂര്‍ – 1
ഉളളിയേരി – 1
ബാലുശ്ശേരി – 1
ന•ണ്ട – 1
നൊച്ചാട് – 1
മലപ്പുറം – 1
ആയഞ്ചേരി – 1
ഓമശ്ശേരി – 2
ചാത്തമംഗലം – 1
ഫറോക്ക് – 1
കാരശ്ശേരി – 1
കീഴരിയൂര്‍ – 4

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 440

(ബേപ്പൂര്‍ – 20 , സിവില്‍ സ്റ്റേഷന്‍, കൊമ്മേരി,പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, , ചെറുവണ്ണൂര്‍ ,കുണ്ടുങ്ങല്‍, ചേവായൂര്‍, വെസ്റ്റ്ഹില്‍, മീഞ്ചന്ത, മാത്തോട്ടം, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, പൊക്കുന്ന്, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, നടക്കാവ്, പുതിയറ, മായനാട്, കപ്പക്കല്‍, എടക്കാട്, കുതിരവട്ടം, എരഞ്ഞിക്കല്‍, പുതിയാപ്പ, ചെമങ്ങാട്, വെളളിമാടുകുന്ന്, കണ്ണഞ്ചേരി, പന്നിയങ്കര, കുളങ്ങരപീടിക, എരഞ്ഞിപ്പാലം, ഈസ്റ്റ്ഹില്‍, വേങ്ങേരി, കാരപ്പറമ്പ്, നെല്ലിക്കോട്, ഗോവിന്ദപുരം,ജോസഫ് റോഡ്, പി. എം. കുട്ടി റോഡ്, വൈ.എം.സി.എ. ക്രോസ് റോഡ്, തങ്ങള്‍സ് റോഡ്, പട്ടേല്‍ത്താഴം, മുഖദാര്‍, ചെലവൂര്‍, കടുപ്പിനി, തോട്ടുമ്മാരം, അത്താണിക്കല്‍, പരപ്പില്‍,മൊകവൂര്‍,ആഴ്ചവട്ടം, നടക്കാവ്, അരക്കിണര്‍, മീഞ്ചന്ത, ചേവരമ്പലം, ഡിവിഷന്‍ 57,59)
വടകര – 67
പെരുവയല്‍ – 44
പയ്യോളി – 29
കുരുവട്ടൂര്‍ – 32
ചേമഞ്ചേരി – 31
ഒളവണ്ണ – 29
കടലുണ്ടി – 21
കൊയിലാണ്ടി – 21
കുറ്റ്യാടി – 23
കീഴരിയൂര്‍ – 18
കാരശ്ശേരി – 18
കോട്ടൂര്‍ – 15
ഫറോക്ക് – 14
ഉണ്ണിക്കുളം – 13
പെരുമണ്ണ – 14
മരുതോങ്കര – 12
മാവൂര്‍ – 12
നാദാപുരം – 12
ചോറോട് – 12
ചങ്ങരോത്ത് – 11
ചാത്തമംഗലം 11
കട്ടിപ്പാറ – 9
കിഴക്കോത്ത് – 9
കക്കോടി – 9
തൂണേരി – 9
കൊടിയത്തൂര്‍ – 7
ഒഞ്ചിയം – 6
കുന്ദമംഗലം – 6
ബാലുശ്ശേരി – 6
എടച്ചേരി – 6
കാക്ക ൂര്‍ – 6
നരിക്കുനി – 6
വില്യാപ്പളളി – 6
കൊടുവളളി – 5
ന•ണ്ട – 5
മേപ്പയ്യ ൂര്‍ – 5
ഓമശ്ശേരി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 22
കോഴിക്കോട് കോര്‍പ്പറേഷന്‍ – 8 (ആരോഗ്യപ്രവര്‍ത്തകന്‍)
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക)
എടച്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തക)
തൂണേരി – 1 (ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 2(ആരോഗ്യപ്രവര്‍ത്തകര്‍)
ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ബാലുശ്ശേരി – 2(ആരോഗ്യപ്രവര്‍ത്തകര്‍)
കാക്ക ൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
വടകര – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കണ്ണൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8231
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 272
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 253
• ഗവ. ജനറല്‍ ആശുപത്രി – 279
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 118
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 110
• ഫറോക്ക് എഫ്.എല്‍.ടി. സി – 128
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 330
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 116
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 175
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 92
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 104
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 93
• അമൃത എഫ്.എല്‍.ടി.സി. വടകര – 86
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 60
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 70
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 92
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 91
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 58
• എം.ഇ.എസ് കോളേജ്, കക്കോടി – 80
• ഇഖ്ര ഹോസ്പിറ്റല്‍ – 84
• ബി.എം.എച്ച് – 69
• മൈത്ര ഹോസ്പിറ്റല്‍ – 20
• നിര്‍മ്മല ഹോസ്പിറ്റല്‍ – 10
• ഐ.ഐ.എം കുന്ദമംഗലം – 107
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 118
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 35
• എം.എം.സി ഹോസ്പിറ്റല്‍ – 159
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 54
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 7
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 7
• റേയ്‌സ് ഫറോക്ക് – 63
• ഫിംസ് ഹോസ്റ്റല്‍ – 75
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 76
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 51
• മററു സ്വകാര്യ ആശുപത്രികള്‍ – 66
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 3965

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 56
(മലപ്പുറം – 15, കണ്ണൂര്‍ – 18, ആലപ്പുഴ – 04 , പാലക്കാട് – 02, തൃശൂര്‍ – 03,
തിരുവനന്തപുരം – 05, എറണാകുളം- 07, വയനാട് – 01, കാസര്‍കോട്- 01)

 

Related Articles

Back to top button