Pathanamthitta

ശബരിമലയിൽ ഭക്തർക്ക് മാസ്ക് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ നിലനിൽക്കെ ശബരിമല ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധര്‍. ശ്വാസംമുട്ടലടക്കമുള്ള രോഗങ്ങളുള്ള ഭക്തര്‍ക്ക് മാസ്‌ക് വച്ച്‌ മലകയറുന്നത് ഹൃദയാഘാതമടക്കുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ക്ക് പോലും മാസ്‌ക് ധരിച്ച്‌ 25 മീറ്റര്‍ മാത്രമെ മലകയറാനാകു. എന്നാല്‍ അഞ്ച് കിലോമീറ്ററോളം കുത്തനെ കാനനപാത താണ്ടിയാല്‍ മാത്രമേ അയ്യപ്പദര്‍ശനം സാദ്ധ്യമാവുകയുള്ളു.

വൃശ്ചികമാസത്തിന് മുന്നോടിയായി തുലാം മാസത്തില്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പരീക്ഷാണാടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

മാസ്‌ക് ധരിച്ചാല്‍ വളരെ വേഗം ക്ഷീണിക്കുന്നതിനാല്‍ ഇടയ്ക്കിടെ വിശ്രമം അനിവാര്യമായി വരും, ഇതിന് പുറമേ ആരോഗ്യ പ്രശ്നമുള്ളവരെ കൊവിഡ് കാലയളവില്‍ ചികിത്സിക്കുന്നതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ വെല്ലുവിളിയാവും. മാസ്‌ക് ഒഴിവാക്കിയുള്ള മലകയറ്റമാണ് ഭക്തരുടെ ആരോഗ്യത്തിന് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം.

Related Articles

Back to top button