LatestThiruvananthapuram

ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി

“Manju”

തിരുവനന്തപുരം: ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. ശ്രീലങ്കന്‍ എയര്‍വേയ്‌സിന്റെ കൊളംബോയിലേക്കുള്ള വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്. ലണ്ടന്‍ പര്യടനം കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങള്‍ തിരികെ കൊളംബോയിലേക്കു മടങ്ങുകയായിരുന്നു.

മതിയായ ഇന്ധനമില്ലാത്തതിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ലണ്ടനില്‍നിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍, കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. തുടര്‍ന്ന് അനുമതി നേടി തിരുവനന്തപുരത്ത് ഇറങ്ങുകയായിരുന്നു.

Related Articles

Back to top button