IndiaInternationalKeralaLatest

അടല്‍ തുരങ്കത്തിന് പിന്നാലെ സോജില്ലാ തുരങ്കനിര്‍മ്മാണം ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : അടല്‍ തുരങ്കത്തിനു തൊട്ടുപിന്നാലെ സോജിലാ തുരങ്ക നിര്‍മ്മാണമാരംഭിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തുരങ്ക നിര്‍മാണം നടത്തുന്നത് സോജില്ലാ ചുരത്തിലാണ്. പുതിയ തുരങ്കത്തിന്റെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത് കാര്‍ഗിലിനെയും ശ്രീനഗറിനെയും തമ്മില്‍ ബന്ധിപ്പിക്കാനാണ്.

ദേശീയ ഹൈവേ അതോറിറ്റി 14.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ നിര്‍മ്മാണം ഇന്ന് ആരംഭിക്കും. സോജില്ലാ തുരങ്കം നാഷണല്‍ ഹൈവേ ഒന്നിന്റെ ഭാഗമാണ്. പ്രതിരോധ വിദഗ്ധര്‍ അവകാശപ്പെടുന്നത് സാധാരണഗതിയില്‍ ചുരം കടക്കാന്‍ മൂന്നു മണിക്കൂര്‍ എടുക്കുന്ന സമയം തുരങ്കത്തിന്റെ വരവോടെ ഗണ്യമായി കുറയുമെന്നാണ്. ഭീകരവാദികളുടെ കനത്ത ആക്രമണ ഭീഷണി നേരിടുന്ന മേഖലയാണിത്. ഓപ്പറേഷന്‍ ബൈസണ്‍ എന്ന വിജയകരമായ സൈനിക നീക്കത്തിലൂടെ 1948-ല്‍ പാകിസ്ഥാന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തതാണ് ഈ മേഖല. തുരങ്കപാതയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്തത് 2018 മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

Related Articles

Back to top button