InternationalLatest

യു.എ.ഇയും ഒമാനും യാത്രാ മാനദണ്ഡങ്ങള്‍ പുറത്തിറക്കി

“Manju”

ദുബായ്: യു..ഇയും ഒമാനും യാത്ര സംവിധാനങ്ങളിലെ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തീരുമാനം. പുതിയ മാനദണ്ഡമനുസരിച്ച്‌ 14 ദിവസത്തിനിടയില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടിന് പുറമേ കൊറോണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം covid19.emushrif.om എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

യു. . ഇയില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ വാക്സിന്‍ സ്വീകരിച്ച റജിസ്‌ട്രേഷന്റെ പകര്‍പ്പ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആര്‍ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍ എന്നിവ കരുതണം. വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് റജിസ്‌ട്രേഷന്റെ പകര്‍പ്പ്, നെഗറ്റീവ് പിസിആര്‍ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്താനുള്ള വിശദാംശങ്ങള്‍ എന്നിവ വേണം.

ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കപ്പെടാത്തവര്‍ ക്വാറന്റൈ സെന്റര്‍ റിസര്‍വേഷന്‍ പകര്‍പ്പുകളും കരുതണം. യാത്രക്കാര്‍ വിമാനത്തില്‍ കയറും മുന്‍പ് എല്ലാ രേഖകളുടേയും കൃത്യത പരിശോധിക്കണമെന്നും, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് യാത്രാനുമതി നല്‍കിയാല്‍ വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

Related Articles

Back to top button