IndiaLatest

ബോളിവുഡ് താരത്തിനും സഹോദരിക്കും മുംബൈ പൊലീസിന്റെ സമന്‍സ്

“Manju”

ശ്രീജ.എസ്

മുംബൈ : ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരി രംഗോലി ചണ്ഡേലിനുമെതിരെ മുംബൈ പൊലീസിന്റെ സമന്‍സ്. സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളിലൂടെ ഹിന്ദി സിനിമാ മേഖലയില്‍ വര്‍ഗീയ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. കങ്കണയോടും സഹോദരി രംഗോലിയോടും ഒക്ടോബര്‍ 27 നു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കങ്കണയ്ക്കും സഹോദരിക്കുമെതിരെ പരാതി നല്‍കിയത് ബോളിവുഡ് കാസ്റ്റിംഗ് ഡയറക്‌ട്ടര്‍ മുനാവ്വറലി എന്നറിയപ്പെടുന്ന സാഹില്‍.എ.സയ്യിദ് ആണ്‌.ഹിന്ദി സിനിമാ മേഖല സ്വജനപക്ഷാപാതത്തിന്റെ ഹബ് ആണെന്ന് ട്വീറ്റ് ചെയ്ത് ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്ന് മുനാവ്വറലിയുടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ബോളിവുഡിലുള്ളവരെല്ലാം മയക്കുമരുന്നിനടിമകളാണെന്ന് കങ്കണ പ്രചരിപ്പിക്കുകയാണെന്നും ഇരുവരുടെയും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ മതവിദ്വേഷം വളര്‍ത്തുന്നതാണെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.

Related Articles

Back to top button