IndiaKeralaLatest

ആശ്വാസം; പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു

“Manju”

സിന്ധുമോൾ. ആർ

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 38,310 പോസിറ്റീവ് കേസുകളും 490 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 82,67,623 ആയി. ആകെ മരണം 1,23,097 ആണ്. 24 മണിക്കൂറിനിടെ 58,323 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 76,03,121 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,41,405 ആണ്.

കഴിഞ്ഞ കുറേ നാളുകളായി രാജ്യത്ത് അരലക്ഷത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന വസ്തുത പ്രതീക്ഷ നല്‍കുന്നതാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ ഫെബ്രുവരിയോടെ കോവിഡിനെ പിടിച്ചുകെട്ടാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

Back to top button