IndiaKeralaLatest

ഓക്സിജന്‍ ടാങ്കറിന് വഴിതെറ്റി ; ഏഴ് രോഗികള്‍ക്ക് ദാരുണാന്ത്യം

“Manju”

ഹൈദരാബാദ്: ഓക്സിജന്‍ ദൗര്‍ലഭ്യം മൂലം ഹൈദരാബാദിലെ ആശുപത്രിയില്‍ ഏഴു കോവിഡ് രോഗികള്‍ മരിച്ചു .സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കിങ് കോട്ടി ആശുപത്രിയിലാണ് സംഭവം .ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റിയതാണ് അപകടത്തിന് കാരണം. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരണപ്പെട്ടവര്‍ .
ഞായറാഴ്ച രോഗികള്‍ക്ക് നല്‍കുന്ന ഓക്സിജന്‍റെ സമ്മര്‍ദ്ദം കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓക്സിജന്‍ നിറക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഓക്സിജനുമായി ആശുപത്രിയിലേക്ക് വന്ന ടാങ്കറിന് വഴിതെറ്റി. ഹൈദരാബാദിലെ നാരായന്‍ഗുഡ പൊലീസ് ഉടന്‍ ഓക്സിജന്‍ ടാങ്കര്‍ കണ്ടെത്തി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഏഴുപേര്‍ മരണത്തിന് കീഴടങ്ങി

Related Articles

Back to top button