Latest

കുട്ടികള്‍ക്കായി വീടുകളില്‍ കയറി തിരച്ചില്‍ നടത്തി താലിബാന്‍

“Manju”

കാബൂള്‍: താലിബാന്‍ ഭരണം ഒരു വിസ്മയമല്ല, വിനാശകരമാണെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിയുകയാണ്. താലിബാന്‍ ഭരണം വീണ്ടും രാജ്യത്ത് വരുമ്പോള്‍ അത് ഏറ്റവും അധികം ഭയപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. മുന്‍പൊരിക്കല്‍ താലിബാന്റെ കിരാതഭരണം അഫ്ഗാന്‍ അറിഞ്ഞതാണ്. അഫ്‌ഗാന് മേല്‍ പതിച്ച ആ ഭൂതകാലം വീണ്ടുമൊരിക്കല്‍ കൂടി ആവര്‍ത്തിക്കുമ്പോള്‍ ഓടിയൊളിക്കാന്‍ ഇടങ്ങള്‍ തേടുകയാണ് ഇപ്പോള്‍ ഒരു ജനത. തങ്ങളുടെ നിയമങ്ങള്‍ അനുസരിക്കാത്തവരെ ദയാദാക്ഷിണ്യമില്ലാതെ കൊന്നുതള്ളിയും അടിമകളാക്കി പീഡിപ്പിച്ചുമാണ് താലിബാന്‍ പോരാളികള്‍ അവരെ ശിക്ഷിക്കുക.

45 വയസ്സുവരെയുള്ള സ്ത്രീകളുടെ ലിസ്റ്റ് വേണമെന്ന താലിബാന്റെ ആവശ്യം ഭയപ്പെടുത്തുന്നത് സ്ത്രീകളെയാണ്. ബഹുഭൂരിപക്ഷം താലിബാന്‍ അംഗങ്ങളും തിരയുന്നത് 12 വയസുള്ള കുട്ടികളെയാണ്. 12 മുതല്‍ 17 വരെ വയസുള്ള പെണ്‍കുട്ടികളാണ് താലിബാന്റെ ലിസ്റ്റില്‍ ഒന്നാമതുള്ളത്. ഇവര്‍ക്കായുള്ള തിരച്ചിലിലാണ് ഇപ്പോള്‍ താലിബാന്‍.

Related Articles

Back to top button