അരൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചന്തിരൂർ ശാന്തിഗിരി അഞ്ചടിപ്പാടം കർഷകസമിതിക്ക് നൽകിയ 20 എച്ച്.പി പമ്പ്സെറ്റിൻ്റെ ഉദ്ഘാ നം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി നിർവഹിച്ചു. ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തിൽ 25 വർഷമായി മുടങ്ങാതെ നെല്‍കൃഷി നടത്തുന്ന പാടമാണ് അഞ്ചടിപ്പാടം. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.ജീവന് അദ്ധ്യക്ഷനായി. ശാന്തിഗിരി ആശ്രമം ഹെഡ് സ്വാമി ഭക്ത ദ ത്തൻ ജ്ഞാന തപസ്വി, കുത്തിയതോട് കൃഷി അസി.ഡയറക്ടർ റേച്ചൽ സോഫിയ, അരൂർ കൃഷി ഓഫീസർ സ്വപ്നതോമസ്, ബ്ലോ ത് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയപ്രതാപൻ, വാർഡ് അംഗം സീനത്ത് ശിഹാബുദ്ദീൻ കൃഷി അസിസ്റ്റൻ്റ് എ.വി.ചിത്ര, സി.വി.പുരുഷോത്തമൻ, സെക്രട്ടറി പി.ശശിദാസൻ എന്നിവർ സംസാരിച്ചു.