Malappuram

ജുമ നമസ്‌കാരത്തിന് 40 പേർക്ക് അനുമതി വേണം : സമസ്ത

“Manju”

മലപ്പുറം: വെള്ളിയാഴ്ചയിലെ ജുമ നമസ്‌കാരത്തിൽ ചുരുങ്ങിയത് നാൽപതുപേരെ പങ്കെടുപ്പിക്കാൻ അനുവാദം നൽകണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആവശ്യം നേരത്തെ ഉന്നയിച്ചതാണെങ്കിലും സർക്കാർ പരിഗണിച്ചില്ല. സമരത്തിലേക്ക് തള്ളിവിടാതെ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉൾപ്പെടെയുളള സുന്നി വിഭാഗങ്ങൾക്ക് വെളളിയാഴ്ച നടത്തപ്പെടുന്ന നമസ്‌കാരത്തിൽ ചുരുങ്ങിയത് 40 പേരെങ്കിലും പങ്കെടുക്കണമെന്നാണുളളത്. 15 പേർക്ക് മാത്രം അനുമതിയുളളപ്പോൾ ഇതിന് സാധിക്കുന്നില്ല. കൂടുതൽ ആളുകൾ പങ്കെടുത്താൽ ആരെങ്കിലും പരാതി നൽകുമോയെന്ന ഭയം മൂലം നിർഭയമായി ജുമ നിസ്‌കരിക്കാനും സാധിക്കാതെ വരും. അതുകൊണ്ടു തന്നെ 40 പേർക്ക് അനുമതി നൽകണം.

ഈ ആവശ്യത്തിൽ സമരമുറകളുമായി മുന്നോട്ടുപോകുകയെന്നത് സമസ്തയുടെ അജൻഡയിൽ ഇല്ല. എന്നാൽ മാന്യമായ നിലയ്ക്ക് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ വേണ്ടി വ്യാഴാഴ്ച 11 മണിക്ക് കേരളത്തിലെ എല്ലാ ജില്ലാ കളക്ടറേറ്റുകൾക്ക് മുൻപിലും സെക്രട്ടറിയേറ്റിന് മുൻപിലും തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻപിലും കൊറോണ പ്രോട്ടോകോൾ പാലിച്ചുളള പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button