KeralaLatestThiruvananthapuram

ഡിസംബറിലെ ഭക്ഷ്യകിറ്റിൽ 11 ഇനങ്ങൾ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഡിസംബറില്‍ ക്രിസ്മസ് ഭക്ഷ്യകിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രതിമാസം നല്‍കുന്ന 8 ഇനങ്ങളുള്ള കിറ്റില്‍ ഡിസംബറില്‍ 11 ഇനങ്ങളുണ്ടാവും.

ഇനവും തൂക്കവും: കടല, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന് 500 ഗ്രാം വീതം, നുറുക്ക് ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, മുളക് പൊടി, തുവരപ്പരിപ്പ്, തേയില 250 ഗ്രാം വീതം, ഖദര്‍ മാസ്‌ക് 2 എണ്ണം, തുണി സഞ്ചി ഒന്ന് എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഓണത്തിന് 11 ഇനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തിരുന്നു. ഒക്ടോബര്‍ മാസത്തെ കിറ്റാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

Related Articles

Back to top button