KeralaLatest

ജനവാസമേഖലയിലെ പാറമടകൾ: 200 മീറ്റർ അകലം വേണമെന്ന് നിയമസഭാസമിതി

“Manju”

തിരുവനന്തപുരം: പാറമടകളും (ക്വാറി) ജനവാസകേന്ദ്രങ്ങളുമായുള്ള ദുരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാസമിതി. പാറമടപ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപ്പണി പാറമട ഉടമകളുടെ ചെലവിൽ നടത്തണമെന്നും മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതി സമിതി നിയമസഭയിൽ ആവശ്യപ്പെട്ടു.

നിലവിൽ പാറമടകളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള അകലം 50 മീറ്ററാണ്. ഇത് 300 മീറ്ററായി ഉയർത്തിയാൽപോലും പാറമടയുണ്ടാക്കുന്ന ആഘാതത്തിൽനിന്ന് മുക്തമാകാൻ കഴിയില്ലെന്നാണ് സമിതി നിരീക്ഷണം.

പാറപൊട്ടിക്കാൻ അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നരീതി ഉപേക്ഷിച്ച് ബ്ലേഡ് കട്ടിങ്, ഇലക്‌ട്രിക് ഇതര രീതികൾ സ്വീകരിക്കണം. ഇലക്‌ട്രിക് ഇതര ടെക്‌നോളജി (നോനൽ) ഉപയോഗിക്കാത്തവയുടെ ലൈസൻസ് റദ്ദാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

ക്വാറികൾ ഖനനവ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജനപ്രതിനിധികളും പൊതുപ്രവർത്തകരും വകുപ്പുതല ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന നിരീക്ഷണസമിതി രൂപവത്കരിക്കണമെന്നാണ് മറ്റൊരു ശുപാർശ.

Related Articles

Back to top button