Entertainment

നടി റോഷ്‌ന ആന്‍ റോയും, കിച്ചു ടെല്ലസും വിവാഹിതരായി

“Manju”

ശ്രീജ.എസ്

കൊച്ചി: യുവനടി റോഷ്‌ന ആന്‍ റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി. ഞായറാഴ്ച ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. റോഷ്‌ന തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വര്‍ക്കി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രം കയ്യടി നേടിയിരുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

Related Articles

Back to top button